Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന പാതയില്‍ കേരള അതിര്‍ത്തിയായ ചിന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. വനത്തില്‍ മറിഞ്ഞ കാര്‍ എടുക്കണമെങ്കില്‍ 10,000 രൂപ കൈക്കൂലി ചോദിച്ച് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

14 JUNE 2019 02:59 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പാതയില്‍ കേരള അതിര്‍ത്തിയായ ചിന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. വനത്തില്‍ മറിഞ്ഞ കാര്‍ എടുക്കണമെങ്കില്‍ 10,000 രൂപ കൈക്കൂലി ചോദിച്ച് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഗുജറാത്ത് അഹമ്മദാബാദ് ജില്ലാ കലക്ടറും മറയൂര്‍ മാശി വയല്‍ സ്വദേശിയുമായ അരുണ്‍ മഹേഷ് ബാബുവിന്റെ കാറാണ് ചിന്നാര്‍ തമിഴ് നാട് വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം മറിഞ്ഞത്. കാറില്‍ അരുണ്‍ മഹേഷിന്റെ അഛന്‍ ഷണ്‍മുഖവും അമ്മ പാപ്പാത്തിയും സഹായിയും െ്രെഡവര്‍ ശെല്‍വരാജും ആണ് ഉണ്ടായിരുന്നത്. വനം വകുപ്പിന്റെ ജീപ്പിന് കടന്നു പോകുവാന്‍ ഒതുക്കിയപ്പോഴാണ് നിയന്ത്രണം വിട്ടു കാര്‍ മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. 

കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത വനം വകുപ്പ് ജീവനക്കാര്‍ അപകട സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള അമരാവതി റെയ്ഞ്ച് ഓഫീസിലെത്തിച്ചു. മറിഞ്ഞ കാര്‍ എടുക്കണമെങ്കില്‍ 10,000 രൂപ നല്കണം എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കളക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി കാണിച്ചിട്ടും കാര്‍ഡ് പിടിച്ചു വാങ്ങിയെടുക്കുകയാണ് ചെയ്തത്. അരുണ്‍ മഹേഷിന്റെ സഹോദരി ഡോ.കലൈവാണി ഐ.എ.എസ് തമിഴ്‌നാട് കേഡറില്‍ ടാസ് മാര്‍ക്കിന്റെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥയുമാണ്. കലക്ടറുടെ കാറാണ് എന്നു പറഞ്ഞിട്ടും ഒരു ദയവും കാണിച്ചില്ല.എന്നാല്‍ 10,000 രുപ എന്നത് 5000 ആയി കുറഞ്ഞു. അവസാനം 2000 രൂപ നിശ്ചയിക്കുകയും ചെയ്തു. 

മൂന്നു മണിക്കൂര്‍ നേരം കലക്ടറുടെ മാതാപിതാക്കള്‍ അപകട സ്ഥലത്ത് തന്നെ നില്‍ക്കേണ്ടി വന്നു. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് മറയൂരില്‍ നിന്നുമെത്തിയ ഓട്ടോറിക്ഷയില്‍ കയറി മറയൂരിലെ വീട്ടിലെത്തി. ഇതിനിടയില്‍ വിവരമറിഞ്ഞ മറയൂരിലുള്ളവര്‍ അരുണ്‍ മഹേഷിനെ വിളിച്ച് പ്രശ്‌നമറിയിച്ചു. പിന്നിടെല്ലാം പെട്ടെന്നായിരുന്നു. തിരുപ്പൂര്‍ ഡി.എഫ്.ഒ അടക്കമുള്ളവരുമായി ബന്ധപ്പെട്ടതോടു കൂടി പ്രശ്‌നം ഒതുക്കി തീര്‍ത്ത് മാപ്പപേക്ഷിച്ച് ജീവനക്കാര്‍ രക്ഷപ്പെടുവാന്‍ നെട്ടോട്ടത്തിലാണ്. കേരളാ- തമിഴ്‌നാട് അതിര്‍ത്തികളിലെ പൊലീസ്, വനം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് മോശമായാണ് പെരുമാറുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്. പലപ്പോഴും ദൂരയാത്ര ചെയ്യുന്നവര്‍ പരാതിയും മറ്റും നല്‍കാതെ എങ്ങനെയും തടിയൂരാന്‍ കൈക്കൂലി നല്‍കി രക്ഷപെടുകയാണ് പതിവ്. പ്രദേശങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഈ പകല്‍ കൊള്ള നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends