Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്ക് കിട്ടിയ മകള്‍ ജോലിക്കായി രണ്ട് വര്‍ഷം കേരളത്തില്‍ അലഞ്ഞെങ്കിലും കിട്ടാത്തത് കൊണ്ട് കാനഡയ്ക്ക് പറന്നെന്ന് വേദനയോടെ പിതാവ് ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു

14 JUNE 2019 03:03 PM IST
മലയാളി വാര്‍ത്ത

ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്ക് കിട്ടിയ മകള്‍ ജോലിക്കായി രണ്ട് വര്‍ഷം കേരളത്തില്‍ അലഞ്ഞെങ്കിലും കിട്ടാത്തത് കൊണ്ട് കാനഡയ്ക്ക് പറന്നെന്ന് വേദനയോടെ പിതാവ് ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഫോട്ടോഗ്രാഫറായ സക്കറിയ പൊന്‍കുന്നമാണ് ഉന്നതവിദ്യാഭ്യാസത്തിന് ഉന്നത വിജയം കരസ്ഥമാക്കിയ മകളെ വിദേശത്ത് പറഞ്ഞ് അയയ്‌ക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കുന്നത്. സാറയ്ക്ക് മാതാപിതാക്കളുടെ കൂടെ നാട്ടില്‍ ജീവിക്കണമെന്നായിരുന്നു ആഗ്രഹം. വെറുതെ ജീവിക്കാന്‍ ആവില്ലല്ലോ. ഒരു നല്ല ജോലി ആവശ്യമാണ്. മകള്‍ നന്നായി പഠിച്ചു. പഠനത്തില്‍ നന്നായി അദ്ധ്വാനിച്ചു. നല്ല റിസല്‍ട്ട് ലഭിച്ചു.
എന്നാലിവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഉന്നത വിജയം നേടിയ കുട്ടിയെ വേണ്ട. എല്ലാവര്‍ക്കും വേണ്ടത് പണമാണ്. പണം. അതും ലക്ഷങ്ങള്‍ - സക്കറിയ ആരോപിക്കുന്നു

ഒരു കോളജ് അദ്ധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങള്‍ സാധാരണക്കാരന് താങ്ങാനാവില്ലെന്നും സക്കറിയ ചൂണ്ടിക്കാട്ടുന്നു. ഒരു പിതാവ് എന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രിയോടും യൂണിവേഴ്‌സിറ്റികളോടും ഒരു അഭ്യര്‍ത്ഥി ഉണ്ട്. ദയവു ചെയ്ത് ഈ റാങ്ക് കൊടുക്കുന്ന രീതി അങ്ങ് നിര്‍ത്തണം. എന്തിനാണ് കുട്ടി കള്‍ക്ക് വെറുതെ ആശ കൊടുക്കുന്നത്? സാറ റാങ്കിനു വേണ്ടി പഠിച്ചതല്ല , പഠിച്ചപ്പോള്‍ റാങ്ക് കിട്ടി പോയതാണ്. അത് കിട്ടുമ്പോള്‍ ആ കുട്ടികള്‍ സ്വാഭാവികമായും വിചാരിക്കുന്നു ഇവിടെ ഒരു ജോലിക്ക് പ്രഥമ പരിഗണന കിട്ടുമല്ലോ എന്ന്. പക്ഷേ ദു:ഖമുണ്ട് ഇന്ന് പ്രഥമ പരിഗണന ഞാന്‍ എത്ര തുക നിയമനത്തിന് കൊടുക്കും എന്നതാണ്. പഠനവും, കഴിവും പഠിപ്പിക്കാനുള്ള താല്‍പര്യവും ആര്‍ക്ക്, ഏത് മാനേജ്‌മെന്റിന് വേണം? അങ്ങിനെ ഒരു താല്‍പര്യം ഏതെങ്കിലും കോളജിന് ഉണ്ടെങ്കില്‍ എന്റെ കുട്ടി കഴിഞ്ഞ രണ്ടു വര്‍ഷം കാത്തിരുന്നതെന്നും ഈ പിതാവ് പറയുന്നു. 

വിദ്യാഭ്യാസ മന്ത്രിയോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ഏത് വിഷയത്തിലും ഒന്നും രണ്ടും റാങ്ക് നേടുന്ന കുട്ടികളെ എത്രയും വേഗം അവരുടെ പഠനത്തിന് യോഗ്യമായ തസ്തിക കളില്‍ കാലതാമസം കൂടാതെ നിയമിച്ച് അവരില്‍ ഉള്ള കഴിവുകളെ ഇന്നാട്ടിലെ തലമുറകള്‍ക്ക് പ്രയോജനപ്പെടുത്താന്‍
ഒരു തീരുമാനം ഉണ്ടാക്കുന്ന കാര്യം ആലോചിക്കണം. ഒരു അപേക്ഷയാണെന്നും ഇദ്ദേഹം ഫെയിസ്ബുക്കില്‍ കുറിക്കുന്നു. എന്നാല്‍ ഇതിനോട് വിയോജിക്കുന്നെന്ന് കരിയര്‍ മാനേജ്‌മെന്റ് രംഗത്ത് ജോലി ചെയ്യുന്ന റനീഷ് റഹ്മാന്‍ പറയുന്നു. ഇവിടെ ജോലി ഉണ്ട്. ജോലിക്ക് നല്ല ആളുകളെ കിട്ടാത്തതാണ് കേരളത്തിലെ ഓരോ സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നം. കോളേജ് അധ്യാപക ജോലി വേണമെങ്കില്‍ സര്‍ക്കാര്‍ കോളേജുകള്‍ ഒരുപാട് ഉണ്ട്, നെറ്റും പിഎച്ച്ഡിയും എടുത്തു ഈ മേഖലയില്‍ എത്തിച്ചേരാമെന്ന് റനീഷ് ചൂണ്ടിക്കാട്ടുന്നു.

ഒരുപാട് സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളും ഉണ്ട്.. ഒരു രൂപ പോലും ജോലിക്ക് കൊടുക്കണ്ട. എയ്ഡഡ് കോളേജുകളില്‍ പണം വാങ്ങാതെ മെറിറ്റ് മാത്രം നോക്കി ജോലി കൊടുക്കുന്ന എത്രയോ സ്ഥാപനങ്ങള്‍ ഉണ്ട്. പണം വാങ്ങുന്ന എയ്ഡഡ് മാനേജ്‌മെന്റ്കള്‍ ഉണ്ട് എന്നത് ശരിയാണ് പക്ഷെ ആ മേഖലയില്‍ മാത്രമേ ജോലി ചെയ്യൂ എന്ന വാശി എന്തിനാണ്? ഇനി അധ്യാപനം അല്ലാതെ തന്നെ എത്രയോ ജോലികള്‍ ഉണ്ട് ഈ യോഗ്യതയുമായി ചെയ്യാന്‍.. ഡോളര്‍ വരുമാനം മാത്രം ലക്ഷ്യമാക്കിയുള്ള പോക്കാണിത്. കേരളത്തില്‍ ബിസിനസ് നടത്തുന്ന ആളെന്ന നിലയില്‍ ഇവിടെ ജോലി ഇല്ല എന്ന് പറയുന്നവനെ മടല് വെട്ടി അടിക്കണം എന്നാണ് റെനീഷിന്‍ പറയുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends