Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കണ്ണൂര്‍ സി.പി.എമ്മിലെ പാളയത്തില്‍ പടയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ വെട്ടിലാകുമോ? എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

14 JUNE 2019 03:41 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സി.പി.എമ്മിലെ പാളയത്തില്‍ പടയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ വെട്ടിലാകുമോ? എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സി.ഒ.ടി നസീര്‍ വധ ശ്രമക്കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ ആരോപണവിധേയനായ ഷംസീറിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വധശ്രമം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും അതുകൊണ്ടാണ്. എന്നാല്‍ ഷംസീര്‍ ഗഢാലോചന നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിലൂടെ സംസാരിച്ചെന്നും അതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും നസീര്‍ വെളിപ്പെടുത്തിയതോടെ പൊലീസ് പ്രതിരോധത്തിലായി. അങ്ങനെയാണ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. മൂന്ന് തവണ മൊഴിയെടുത്തെങ്കിലും വ്യക്തതയില്ലാത്തതിനാലാണ് രഹസ്യമൊഴി എടുക്കാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ജയരാജനെതിരെ വടകരയില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്നു സി ഒ ടി നസീര്‍. എന്നാല്‍ ആക്രമണത്തില്‍ പി. ജയരാജന് പങ്കില്ലെന്ന് നസീര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. തലശ്ശേരിയിലെ സ്റ്റേഡിയം നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചത് ഷംസീറിന് ഇഷ്ടപ്പെട്ടില്ലെന്നും ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആക്ഷേപിച്ചിരുന്നു. സംഭവത്തെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയം ഉള്‍പ്പെടെ അവതരിപ്പിക്കുകയും എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും ഷംസീര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മൂന്ന് തവണ മൊഴിയെടുത്തപ്പോഴും ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു. ഷംസീറിനൊപ്പമുള്ള രാജേഷ്, സന്തേഷ് എന്നിവരെ വിശദമായി ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്ത് വരുമെന്നും നസീര്‍ പറയുന്നു. ആദ്യ തവണ മൊഴിയെടുത്ത ശേഷം പൊലീസ് ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടീക്കാന്‍ നോക്കിയെന്നും നസീര്‍ ആരോപിച്ചിരുന്നു.

കേസില്‍ അറസ്റ്റിലായ പ്രത റോഷനെയും കൊണ്ട് പൊലീസ് ബെംഗളൂരുവില്‍ തെളിവെടുപ്പിന് പോകും.കര്‍ണാടകയിലെ ഹൊസൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. റോഷനും മറ്റൊരു പ്രതിയായ ശ്രീജിലുമാണ് കസ്റ്റഡിയിലുള്ളത്. ആക്രമണം നടന്ന റോഡില്‍ ഇവരെ എത്തിച്ച് തെളിവെടുത്തിരുന്നു. കേസിലെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും അറസ്റ്റിലാകുന്നതെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്. പാര്‍ട്ടിക്ക് പങ്കുള്ളത് കൊണ്ടാണ് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ വെച്ചതെന്ന് നസീര്‍ ചൂണ്ടിക്കാട്ടുന്നു. ഷംസീറുമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നെന്നും എം.എല്‍.എയുടെ ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് താനാണെന്നും നസീര്‍ വ്യക്തമാക്കി. 

പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷും ആണ് നസീര്‍ ആക്രമണം അന്വേഷിക്കുന്നത്. എന്നാല്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ ഗൂഢാലോചനയില്‍ പ്രതികളായ ഇരുവരെയും മറ്റൊരു വധശ്രമക്കേസിന്റെ അന്വേഷണ കമ്മീഷന്‍ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നസീറിന് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പൊലീസ് സ്്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്ന് കെ.സുധാകരന്‍ എം.പി ഭീഷണിയും മുഴക്കിയിട്ടുണ്ട്. അതിനാല്‍ കേസ് രാഷ്ട്രീയമായും സി.പി.എമ്മിന് തിരിച്ചടിയായി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends