Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി, കോന്നിയില്‍ കെ.സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഉപതെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുമെന്ന് അറിയുന്നു

14 JUNE 2019 05:16 PM IST
മലയാളി വാര്‍ത്ത

കേരളം പിടിച്ചെടുക്കണമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, വരാനിരിക്കുന്ന ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായി സംസ്ഥാന ഘടകം. വിജയസാധ്യതയുള്ള മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും എങ്ങനെയും കരകയറാനാണ് ശ്രമം. അതിന്റെ ഭാഗമായി മുസ്്‌ലിം വോട്ട് നിര്‍ണായകമായ മഞ്ചേശ്വരത്ത്, നരേന്ദ്രമോദിയെ പ്രശംസിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടിയേയും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും. മഞ്ചേശ്വരം സീറ്റിനായി കെ.സുരേന്ദ്രനും ചരട് വലിക്കുന്നുണ്ട്. എന്നാല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സുരേന്ദ്രനെ തഴയാനാണ് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയും മറ്റ് ചിലരും നോക്കുന്നത്. സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ കൂടുതല്‍ സുരേന്ദ്രന്‍ പിടിച്ചെന്ന് കാട്ടിയാണ് ആ സീറ്റ് നല്‍കാന്‍ നോക്കുന്നത്. 

കുമ്മനം രാജശേഖരന്‍ കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. സി.പി.എം വോട്ടുകള്‍ കെ. മുരളീധരന് വീഴണ് കൊണ്ടാണ് കുമ്മനം അന്ന് പരാജയപ്പെട്ടത്. അതിനാല്‍ ഇത്തവണ കുമ്മനത്തെ ഇറക്കി മണ്ഡലം വീണ്ടെടുക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം. ശബരിമല വിഷയം ആളിക്കത്തിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉപയോഗിച്ച് സംസ്ഥാനത്ത് വികസന പദ്ധതികള്‍ കൊണ്ടുവരാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അറിയുന്നു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ജനം ആഗ്രഹിക്കുന്നതും അതാണെന്നാണ് വിലയിരുത്തല്‍. അബ്ലുള്ളക്കുട്ടി പ്രധാനമന്ത്രിയുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതില്‍ കേന്ദ്രനേതൃത്വത്തിന് അടക്കം സന്തോഷമാണ്. അബ്ദുള്ളക്കുട്ടിയെ മഞ്ച്വേശ്വരത്ത് ഇറക്കിയാല്‍ മുസ്്‌ലിംവോട്ടുകള്‍ സമാഹരിക്കാനാവുമെന്നും കണക്ക് കൂട്ടുന്നു.

നേമത്തിന് പുറമേ വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും കോന്നിയും പിടിച്ചെടുത്താല്‍ നാല് എം.എല്‍.എമാരാകും. ആ മണ്ഡലങ്ങളില്‍ കേന്ദ്രപദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണംകിട്ടാതിരിക്കില്ലെന്ന് ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ കരുതുന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാനുള്ള നീക്കം നടക്കില്ലെന്നാണ് സൂചന. ശബരിമല വിഷയം കൈകാര്യം ചെയ്തതിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രസിഡന്റ് ശ്രീധരന്‍പിള്ള വലിയ പരാജയമായിരുന്നെന്ന് സംസ്ഥാന നിര്‍വാഹക സമിതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അപാകതകള്‍ സംഭവിച്ചു. പ്രസിഡന്റ് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ നോക്കി. അങ്ങനെ നിരവധി ആരോപണങ്ങളാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം പാര്‍ട്ടിയില്‍ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്. 

പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ സി.പി.എം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിക്കുന്നതിനെ എങ്ങനെ നേരിടാം എന്ന് സംസ്ഥാന നേതാക്കള്‍ ആലോചിക്കുന്നുണ്ട്. വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായത് വഴി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മുരളീധരന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ സാധ്യതകളുള്ള പദ്ധതികള്‍ കൊണ്ടുവന്നാല്‍ പാര്‍ട്ടി മറന്ന് ജനംവോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുരളീധരന് പ്രവാസികാര്യ വകുപ്പ് നല്‍കിയത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends