Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഗൂഢാലോചന നടത്തി വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച സി.പി.എം വിമത നേതാവ് സി.ഒ.ടി നസീര്‍ ആളത്ര ചില്ലറക്കാരനല്ല

14 JUNE 2019 05:16 PM IST
മലയാളി വാര്‍ത്ത

തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഗൂഢാലോചന നടത്തി വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച സി.പി.എം വിമത നേതാവ് സി.ഒ.ടി നസീര്‍ ആളത്ര ചില്ലറക്കാരനല്ല. പാര്‍ട്ടി അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷയില്‍ ജാതി കോളം കണ്ടതിനെ എതിര്‍ക്കുകയും അത് പൂരിപ്പിക്കാതെ മെമ്പര്‍ഷിപ്പ് പുതുക്കാതിരിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഒരു വര്‍ഷത്തോളം വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയിസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വടകരയില്‍ മത്സരിക്കുകയും ചെയ്തു. ഇപ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും നസീറിന് ഒപ്പമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നസീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും സൂചനകളുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ ഉള്‍പ്പെടെയുള്ള അക്രമങ്ങളില്‍ ഭയന്നാണ് ജനം കഴിയുന്നതെന്ന് നസീര്‍ ആരോപിക്കുന്നു. തന്നെ നടുറോഡില്‍ ആക്രമിക്കുന്നത് കണ്ട് പരിചയക്കാര് പോലും സഹായിക്കാനെത്തിയില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജീവനില്‍ ഭയമുള്ളത് കൊണ്ടാണ്. സമാധാന അന്തരീക്ഷം പുലര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണം. അഭിപ്രായ ഭിന്നത രേഖപ്പെടുത്തുന്നവരെ ആക്രമിച്ച് വരുതിയില്‍ നിര്‍ത്തുക എന്നത് ചില നേതാക്കള്‍ അടുത്തകാലത്തായി സ്വീകരിക്കുന്ന ശൈലിയാണ്. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കുറേ പേരുണ്ട്. കേസുകളും മറ്റ് കാര്യങ്ങളും നേതാക്കള്‍ ഇടപെട്ട് നടത്തുകയോ, രക്ഷപെടുത്തുകയോ ചെയ്യും. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും കാര്യങ്ങള്‍ ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്ന രീതിയിലേക്ക് മാറുന്നു. ഭിന്നാഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തും. ഭീഷണിപ്പെടുത്തും അതിനും വഴങ്ങിയില്ലെങ്കില്‍ ആക്രമിക്കും കൊലപ്പെടുത്തും. അതാണ് നടപ്പെന്ന് നസീര്‍ ആരോപിക്കുന്നു.

പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷയില്‍ ജാതിക്കോളം പൂരിപ്പിക്കാതെയാണ് നല്‍കിയതെന്നും എന്നാല്‍ ലോക്കല്‍ സെക്രട്ടറി അത് പൂരിപ്പിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയുമായി അകന്നതെന്നും നസീര്‍ പറയുന്നു. മതമില്ല മാനവികനാണെന്ന് മേനി നടിച്ചത് കൊണ്ട് കാര്യമില്ലെന്നാണ് നസീര്‍ പറയുന്നത്. എന്നാല്‍ നസീര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചിരുന്നെന്നും അത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും അറിയുന്നു. വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ വെരിഫിക്കേഷന്‍ പാര്‍ട്ടിയിലെ ചിലര്‍ ഇടപെട്ട് ഒരുവര്‍ഷത്തോളം വൈകിപ്പിച്ചെന്നാണ് ആക്ഷേപം. നേതാക്കളെ കണ്ട് കാര്യം പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പാര്‍ട്ടി നടത്തിയ സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കേസുകളാണ് വെരിഫിക്കേഷന് തടസ്സമായത്. 

പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടി കാണിച്ച അലംഭാവത്തില്‍ നസീറിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ താന്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും നസീര്‍ വ്യക്തമാക്കി. പി.ജയരാജനെതിരെ മത്സരിച്ച സമയം നോക്കി തന്നെ ആക്രമിച്ചതിന് പിന്നില്‍ പലരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ഷംസീറും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്ന് ആദ്യമേ അറിയാമായിരുന്നു. അതുകൊണ്ടാണ് പി. ജയരാജന് പങ്കില്ലെന്ന് വ്യക്തമാക്കിയത്. ഷംസീറിനെതിരെ നല്‍കിയ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറായിരുന്നു. അതുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്നും നസീര്‍ പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends