ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റാന്‍ സാധ്യത

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റാന്‍ സാധ്യത. നേരത്തെ ഉദ്ഘാടനം നിശ്ചയിച്ച കാര്യവട്ടത്തെ അന്താരാഷ്ട സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാകാത്തതാണ് വേദി മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. ഗെയിംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പങ്കെടുപ്പിക്കാനാണ് ഉദ്ഘാടനവേദി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റുന്നത്.
ഉദ്ഘാടന വേദിയായി നിശ്ചയിച്ചിരുന്ന കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഉദ്ഘാടന വേദിയുടെ പണി പൂര്‍ത്തിയാകാത്തതിനാല്‍ പ്രധാനമന്ത്രിയും എത്തില്ലന്ന് തോന്നിയതിനാലാണ് വേദി മാറ്റുന്നത്. പ്രധാനമന്ത്രി എത്തണമെങ്കില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കണം. എന്നാല്‍ പണിപൂര്‍ത്തിയാകാതെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് സ്റ്റേഡിയം പരിശോധന നടത്താന്‍ കഴിയില്ല.
ദേശീയ ഗെയിംസിന്റെ വ്യവസ്ഥകളനുസരിച്ച് മത്സരം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വേദികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഒളിമ്പിക് അസോസിയേഷന് കൈമാറേണ്ടതാണ്. എന്നാല്‍ ഇത് സാദ്ധ്യമാകുമെന്ന് ഒരുറപ്പുമില്ല. ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിന് ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരും.
ഗെയിംസ് നീട്ടിവയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗെയിംസ് നീട്ടിവയ്ക്കുന്ന കാര്യം കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പരിഗണിക്കുണ്ട്. ഇതിനിടെ ഗെയിംസിനോടനുബന്ധിച്ച് നിരവധി അഴിമതി ആരോപണങ്ങളും പുറത്തുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















