Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന വ്യാപകമായി വാഹനം പണയത്തിലെടുത്ത് മറിച്ച് വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍, സംസ്ഥാനത്തുടനീളം നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്

17 JUNE 2019 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സംസ്ഥാന വ്യാപകമായി വാഹനം പണയത്തിലെടുത്ത് മറിച്ച് വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍. കൊല്ലം ജില്ലയില്‍ ചവറ ഇടപ്പള്ളികോട്ട ദാറുല്‍ സാബീല്‍ വീട്ടില്‍ അമീന്‍ (29), തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ ബ്രഹ്മകുളം പുളിച്ചാരം വീട്ടില്‍ ഷമീര്‍ (33), മുട്ടത്തറ വില്ലേജില്‍ മാണിക്യവിളാകം ബദരിയ നഗര്‍ ടി.സി.45/565 ഷീബ മന്‍സിലില്‍ മുഹമ്മദ് സിറാജ് (23) എന്നിവരാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അനസിന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി , അങ്കമാലി സ്വദേശിയായ സുനില്‍ പി.ജെ എന്നയാളുടെ വാഗണ്‍ ആര്‍ , തൃശൂര്‍ സ്വദേശിയായ ആല്‍ബിന്‍ കരാര്‍ പ്രകാരം വിലയ്ക്കുവാങ്ങി ഉപയോഗിച്ചുവന്നഇന്നോവ എന്നിവ പ്രതികള്‍ രണ്ടുദിവസത്തേക്ക് വാടകക്കെടുത്തു. വാഗണര്‍, ഇന്നോവ എന്നിവ വില്‍പ്പന നടത്താനായി തിരുവനന്തപുരത്തെത്തി. മുന്‍ധാരണപ്രകാരം ഒത്തുകൂടിയ നിരവധി മോഷണക്കേസിലെ പ്രതി കൂടിയായ മുട്ടത്തറ സ്വദേശിയായ സിറാജും ഒന്നിച്ച് തിരുവനന്തപുരം സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ വാഹന വില്‍പ്പനക്ക് ശ്രമിച്ചു. 

പേരൂര്‍ക്കട സ്വദേശി വാഹനത്തിന്റെ രേഖകള്‍ ഇല്ലാത്തതിനാലും വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയെ കാണാത്തതിനാലും വാങ്ങാന്‍ തയാറാകാത്തതിനാല്‍ രണ്ടുമൂന്നു ദിവസത്തിനകം വാഹനത്തിന്റെ രേഖകളും ഉടമയെയും എത്തിക്കാമെന്നും അതുവരെ ഇന്നോവ ദിവസം 2500 രൂപക്കും വാഗണ്‍ ആര്‍ 1500 രൂപക്കും ദിവസവാടകയ്ക്ക് നല്‍കി. എന്നാല്‍ രേഖകളില്ലാതെ ഇന്നോവ കാര്‍ വാങ്ങുന്നതിന് ഒരാളെ തരപ്പെട്ടതിനെ തുടര്‍ന്ന് പേരൂര്‍ക്കട സ്വദേശിയോട് വാഹനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം ഒരു വിവാഹ ആവശ്യത്തിനായി ഓട്ടം പോയിരിക്കുകയാണെന്നും രണ്ടുദിവസത്തിനകം തരാമെന്നും അറിയിച്ചു. ഇതോടെ പ്രതികള്‍ ജി.പി.എസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്തു ഇന്നോവ കാര്‍ പിടിച്ചെടുത്ത് പോകാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

2018 ജൂലൈയില്‍ ഉളിയനാട് സ്വദേശി അതുല്‍ പ്രസാദിന്റെ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് എല്‍.ഇ.ഡി ടി.വി, ഡി.വി.ഡി പ്ലെയര്‍, ഹോം തിയേറ്റര്‍ എന്നിവ മോഷ്ടിച്ചതിന് ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷനിലും പള്ളിത്തുറ സ്വദേശി സിയാദിന്റെ സഹോദരിയുടെ വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് ഒന്നരലക്ഷം രൂപ വിലവരുന്ന എല്‍.ഇ.ഡി ടി.വി ഉള്‍പ്പെടെയുള്ള ഇലട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചതിന് തുമ്പ പൊലീസ് സ്‌റ്റേഷനിലും 2018 ജൂണ്‍ മാസം നെടുമങ്ങാട് സ്വദേശി മധുസൂദനന്‍നായരുടെ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 92860 രൂപ മോഷ്ടിച്ചതിനും കല്ലംപാറ പ്രഭാകരന്‍നായരുടെ കട കുത്തിത്തുറന്ന് രൂപ മോഷണം ചെയ്തതിനും നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലും ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനിലെ ബാബുവിനെ വീടിന്റെ മുന്‍വശം വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണമാല, മോതിരം, ലാപ്‌ടോപ്പ് എന്നിവ മോഷണം ചെയ്തതിന് ആലുവ പൊലീസ് സ്‌റ്റേഷനിലും സിറാജിനെതിരെ കേസ് നിലവിലുണ്ട്. വലിയതുറ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.കെ ഷെറി, സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍, ഫ്രാന്‍സിസ്, അശോകന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഇമാമുദ്ദീന്‍, സണ്ണി, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ബിനു, അനീഷ്, അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (12 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (21 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends