സംസ്ഥാന വയോജന കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു
തിരുവനന്തപുരം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം രൂപീകരിച്ച സംസ്ഥാന വയോജന കൗണ്‍സില്‍ പുന:സംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന കൗണ്‍സില്‍ പുന:സംഘടിപ്പിച്ചത്.
അമരവിള രാമകൃഷ്ണന്, വി.എ.എന്‍. നമ്പൂതിരി, പി.വി. ചന്ദ്രശേഖരന്, ആര്. രാജന്, എന്‍. ചന്ദ്രശേഖരന് പിള്ള, എന്‍.എ. വേണുഗോപാല്‍, തോമസ് പോത്തന്, പി. കഞ്ഞിക്കണ്ണന്‍, സി. വിജയലക്ഷ്മി, പ്രൊഫ. സരള എന്നിവരും മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാരായ ഡോ. പി.കെ.ബി. നായര്‍, ഡോ. കെ. അശോകന്, പ്രൊഫ. ജെ. ചന്ദ്ര, ടി. ദേവി, എന്‍.കെ. രാധ എന്നിവരുമാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍. സംസ്ഥാന വയോജന കൗണ്‍സിലിലെ അനൗദ്യോഗിക അംഗങ്ങളടെ കാലാവധി ഉത്തരവ് തീയതി മുതല്‍ രണ്ട് വര്‍ഷമായിരിക്കും.
https://www.facebook.com/Malayalivartha