Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വിട്ട് വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ ഉറപ്പാക്കും' എന്ന് ഉറക്കെ പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സി.പി.എം സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി അധപ്പതിച്ചെന്ന് കെ.എം ഷാജഹാന്‍

17 JUNE 2019 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

'വിട്ട് വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ ഉറപ്പാക്കും' എന്ന് ഉറക്കെ പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സി.പി.എം സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി അധപ്പതിച്ചെന്ന് വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍. സി.പി.എം അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍, 
സ്ത്രീ പീഢകനായ സംസ്ഥാന കമ്മിറ്റി അംഗവും എം എല്‍ എ യുമായ നേതാവിന് പോലും സമ്പൂര്‍ണ്ണ സുരക്ഷയാണ് പാര്‍ട്ടി ഉറപ്പാക്കുന്നത്. സ്ത്രീപീഡകനായ എം എല്‍ എ യെ സംരക്ഷിക്കാന്‍, ഇരയായ വനിതാ നേതാവിനെ, നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പോലും അപകീര്‍ത്തിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എം എല്‍ എ യുടെ സ്ത്രീ പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ തരംതാഴ്ത്തുകയാണ് ഈ പാര്‍ട്ടി ചെയ്തത്.

ഇരയായ വനിതാ നേതാവിന്, നീതി കിട്ടാതെ മനംനൊന്ത് പാര്‍ട്ടി പദവികള്‍ രാജി വക്കേണ്ടി വരുന്ന പാര്‍ട്ടിയായി സി.പി.എം തരംതാഴുന്നു. വടക്കാഞ്ചേരിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് , സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പരസ്യമായി പറഞ്ഞ മുന്‍ മന്ത്രിയായ കേന്ദ്ര കമ്മിറ്റി അംഗത്തെ സംരക്ഷിക്കുകയാണ് സി.പി.എം ചെയ്തത്. പാര്‍ട്ടിയുടെ വാടക കൊലയാളികള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ വിധവയായ കെ.കെ.രമ് അവിഹിത ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപിച്ച്, അവരെ സൈബര്‍ ഇടത്തില്‍ ആക്രമിച്ച് മാനം കെടുത്തിയതും ഈ പാര്‍ട്ടി തന്നെയാണെന്ന് ഷാജഹാന്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കെ കെ കെ രമയെ കേട്ടാലറക്കുന്ന അസഭ്യം പറയുകയും, അവരുടെ കൈ പിടിച്ച് തിരിക്കുകയും ചെയ്ത അണികള്‍ ഉള്ള പാര്‍ട്ടിയാണിതെന്നും മറക്കരുതെന്നും ഷാജഹാന്‍ പറയുന്നു.

സ്ത്രീ പീഢകനായ എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നപ്പോള്‍, പുരുഷന്മാര്‍ക്ക് അത്തരം ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാകും എന്ന് പരസ്യമായി പറയാന്‍ യാതൊരു ഉളുപ്പും ഇല്ലാത്ത പറഞ്ഞ കേന്ദ്രകമ്മിറ്റി അംഗമായ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുള്ള പാര്‍ട്ടിയാണിത്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കും എന്ന് പറയുകയും, ആ കൊലകൊമ്പന്മാര്‍ പാര്‍ട്ടി നേതാക്കളാണെങ്കില്‍, അവരുടെ മുമ്പില്‍ അടിമുടി വിറച്ച് വിനീതവിധേയയായി നില്‍ക്കുന്നകയാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ. ഒരു ദളിത് പെണ്‍കുട്ടി ലോകസഭയിലേക്ക് മത്സരിക്കുന്ന അവസരത്തില്‍, തീര്‍ത്തും ലൈംഗിക ചുവയോട് കൂടി പരസ്യമായി ആക്ഷേപിക്കയും, വ്യാപകമായ ജനരോഷമുയര്‍ന്നിട്ടും ആ ആക്ഷേപത്തില്‍ നിന്ന് പിന്മാറാനുള്ള മിനിമം മര്യാദ പോലും കാട്ടാത്ത പാര്‍ട്ടി നേതാവിനെ നിലക്ക് നിര്‍ത്താനുള്ള ആര്‍ജ്ജവമില്ലാത്ത വനിതാ നേതാവായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തരംതാഴ്ന്നു.

ഈ പാര്‍ട്ടി, പീഢനത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്കല്ല, മറിച്ച്, സ്ത്രീ പീഢകര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പാക്കുന്ന പാര്‍ട്ടി, ഇതാണ് പി കെ ശശിയുടെ പാര്‍ട്ടി. ഇത് സി പി എം എന്നാണ് കെ.എം ഷാജഹാന്‍ പരിഹസിക്കുന്നത്. തിരുവനന്തുരപുത്തെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, തന്റെ ഉറ്റ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഉള്‍പ്പെടെ നാല് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു. അവരില്‍ മൂന്ന് പേരും പരസ്യമായി പറഞ്ഞിട്ടും, അതിനെതിരെ രേഖാ മൂലമുള്ള പരാതി നല്‍കി ആറ് മാസം കഴിഞ്ഞിട്ടും, അയാള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലില്ലാത്ത പാര്‍ട്ടി വനിതാ നേതാവ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി ഇപ്പോഴും തുടരുന്നു... എന്നും ഷാജഹാന്‍ ആക്ഷേപിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (11 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (20 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends