കുമിഞ്ഞു കൂടുന്ന നാണയങ്ങള്‍ ബാങ്കുകള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല... ഈ ക്ഷേത്രത്തില്‍ ആഴ്ചതോറും വീഴുന്നത് 14 ലക്ഷം നാണയങ്ങള്‍; ജീവനക്കാർ നെട്ടോട്ടത്തിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി ഭക്തരാണ് വഴിപാടായി പണം നല്‍കുന്നത്. ഇതുതന്നെയാണ് ജീവനക്കാരെ കുടുക്കുന്നത്. കുമിഞ്ഞു കൂടുന്ന നാണയങ്ങള്‍ ബാങ്കുകള്‍ അടക്കം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഇതോടെ മിച്ചമുള്ള പണം എവിടെ സൂക്ഷിക്കുമെന്ന് അറിയാതെ കുഴയുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വഴിപാടുകള്‍ ആഴ്ചയില്‍ രണ്ട് വട്ടം എണ്ണി തിട്ടപ്പെടുത്താറുണ്ട് ഏതാണ്ട് രണ്ട് കോടിയോളം രൂപയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്.
ഇതില്‍ ഓരോ തവണ വീതം എണ്ണുമ്ബോഴും ഏഴ് ലക്ഷം നാണയങ്ങളും ലഭിക്കുമെന്ന് ഷിര്‍ദ്ദി സായ് ബാബ സന്‍സ്ഥാനി ട്രസ്റ്റ് സിഇഒ ദീപക് മുഗ്ലികര്‍ പറയുന്നു. എട്ട് വ്യത്യസ്ഥ ബാങ്കുകളിലായാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആരും ചില്ലറ പണം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് പരാതി. നാണയങ്ങള്‍ സൂക്ഷിക്കുവാന്‍ ബാങ്കില്‍ കൂടുതല്‍ സ്ഥലം ആവശ്യമാണെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പരിഹാരം ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കുമായി ബന്ധപ്പെടാന്‍ തയ്യാറെടുക്കുകയാണ് ട്രസ്റ്റ്.മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായി ബാബ ക്ഷേത്രത്തിലെ ജീവനക്കാര്‍ ആകെ കൊല്ലാപ്പില്‍ ആയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























