Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച്‌ നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി; രാഹുല്‍ ഗാന്ധിയെ കാണാന്‍ സ്ത്രീകള്‍ പി.വി അന്‍വറിന്റെ ഓഫീസില്‍ കയറിയതിനു പിന്നിലെ കാരണം എന്തെന്ന് ട്രോളി പിവി അൻവർ

18 JUNE 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

എ സമ്പത്തിന്റെ ബോര്‍ഡ് വിവാദത്തിലടക്കം കോണ്‍ഗ്രസ് നേതാക്കളെ ട്രോളി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടെ അന്‍വറിനെ കളിയാക്കിക്കൊണ്ട് കോണ്‍ഗ്രസുകാര്‍ ഒരു ട്രോള്‍ പ്രചരിപ്പിക്കുന്നുണ്ട്. വയനാട് എം.പിയായ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തി ജനങ്ങളോട് നന്ദി അറിയിക്കുന്നതിനായി റോഡ് ഷോ നടത്തിയപ്പോള്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്ഥലം എം.എല്‍.എയായ പി.വി.അന്‍വറിന്റെ ഓഫീസിന് മുകളില്‍ കയറിയ സംഭവം സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പി.വി അന്‍വര്‍. കുറച്ച്‌ സ്ത്രീകള്‍ തന്റെ ഓഫീസില്‍ കയറി നിന്നതിന് താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും നിലമ്ബൂരിലെ അവരുടെ സാഹചര്യം അതാണെന്നും അദ്ദേഹം കുറിക്കുന്നു. നിലമ്ബൂരില്‍ സുരക്ഷിതമായി സ്ത്രീകള്‍ക്ക് നില്‍ക്കാനാവുന്ന സ്ഥലമാണ് ഇത് കോണ്‍ഗ്രസ് ഓഫീസില്‍ പോകുന്നത് അവരില്‍ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തെ സൂചിപ്പിച്ചാണ് പി.വി അന്‍വര്‍ തിരിച്ചടിച്ചത്. 'കുറച്ച്‌ ട്രോള്‍ എറ്റുവാങ്ങേണ്ടി വന്നെങ്കിലും,ഞാന്‍ ഇതില്‍ എന്നും അഭിമാനിക്കുന്നു. ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച്‌ നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി' എന്നും അൻവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ശ്രീ.രാഹുല്‍ ഗാന്ധി എം.പിയുടെ നിലമ്ബൂര്‍ സന്ദര്‍ശ്ശനവുമായി ബന്ധപ്പെട്ട്‌ എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ട്രോളാണിത്‌.റോഡ്‌ ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രദേശവാസികളായ കുറച്ച്‌ സ്ത്രീകള്‍ എന്റെ എം.എല്‍.എ ഓഫീസിന് മുകളില്‍ കയറി നിന്നു എന്നതായിരുന്നു ട്രോളിന്‌ആധാരം.
പുതിയ എം.പിയെ നേരില്‍ കാണാനെത്തിയ സ്ത്രീകള്‍(കോണ്‍ഗ്രസ്‌ അനുഭാവികള്‍)അവിടെ കയറി നിന്നു എന്നതില്‍ ഞാന്‍ തെറ്റ്‌ കാണുന്നില്ല.നിലമ്ബൂരിലെ അവരുടെസാഹചര്യം അതാണ്.അത്‌ കൊണ്ട്‌ തന്നെ ഈ ട്രോളിനെ ഞാന്‍ മുഖവിലയ്ക്ക്‌ എടുക്കുന്നുമില്ല.

ആ സഹോദരിമാര്‍ക്ക്‌ നിലമ്ബൂരില്‍ ഇത്രയും സുരക്ഷിതമായി മറ്റ്‌ എവിടെ നില്‍ക്കാനാവും?അവരുടെ പാര്‍ട്ടി ഓഫീസില്‍ പോകുന്നത്‌ അവരില്‍ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്.കോണ്‍ഗ്രസ്‌ ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ ചില ആളുകളുടെ പേഴ്സണല്‍ സ്റ്റാഫുകള്‍,മാനഭംഗം ചെയ്ത്‌ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി,കുളത്തില്‍ താഴ്ത്തിയത്‌ അവരും മറക്കാനിടയില്ലല്ലോ!

അവരുടെ സുരക്ഷിതത്വം,അതിന് തന്നെ എന്റെ ഓഫീസ്‌ പ്രധാന്യം നല്‍കി.അവര്‍ക്ക്‌ ടെറസില്‍ സൗകര്യം ഒരുക്കി നല്‍കി.കുറച്ച്‌ ട്രോള്‍ എറ്റുവാങ്ങേണ്ടി വന്നെങ്കിലും,ഞാന്‍ ഇതില്‍ എന്നും അഭിമാനിക്കുന്നു.ഒരുകൂട്ടം സഹോദരിമാര്‍ക്ക്‌ കുറച്ച്‌ നേരത്തേക്ക്‌ മരണഭയം ഇല്ലാതാക്കാനായി. (പൗഡര്‍ കുട്ടപ്പന്മാര്‍ ഈ ഓഫീസില്‍ ഇല്ല)പണി എന്നേ തുടങ്ങി..

ജൂൺ ഏഴിനായിരുന്നു രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ആയിരക്കണക്കിനാളുകൾ കനത്ത മഴ അവഗണിച്ച് രാഹുലിനെ കാണാനെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സമ്മാനിച്ചതിന് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി പന്ത്രണ്ട് റോഡ് ഷോകള്‍ രാഹുല്‍ ഗാന്ധി നടത്തി. വന്‍ ജനപങ്കാളിത്തമാണ് ഓരോ പരിപാടിയിലും ഉണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (5 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (15 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (26 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (30 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends