Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടുമക്കളെയും കെട്ടിപ്പിടിച്ച് ഇരുകവിളിലും മുത്തം നല്‍കി കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് അയച്ചു, സ്‌കൂള്‍ വിട്ടാല്‍ വേഗം വീട്ടിലെത്തണമെന്ന ഉപദേശവും... പതിവില്ലാതെ മക്കള്‍ക്ക് നല്‍കിയ മുത്തം അവസാനത്തേതായിരിക്കുമെന്ന് അവള്‍ കരുതിയില്ല... സിനിയുടെ മരണം നാട്ടുകാര്‍ക്ക് നൊമ്പരമായി

18 JUNE 2019 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

രണ്ടുമക്കളെയും പതിവില്ലാതെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും മുത്തം നല്‍കിയാണ് സിനി ഇന്നലെ ഇവരെ സ്‌കൂളിലേക്കയച്ചത്. സ്‌കൂള്‍ വിട്ടാല്‍ വേഗം വീട്ടിലെത്തണമെന്ന ഉപദേശവും നല്‍കി. സാധാരണ അങ്ങനെ പതിവില്ല. ഇതു പറയുമ്പോള്‍ സിനിയുടെ അയല്‍വാസിയും സുഹൃത്തുമായ വീട്ടമ്മയ്ക്ക് കണ്ഠമിടറി. മക്കള്‍ക്ക് താന്‍ നല്‍കിയ ചുംബനം അവസാനത്തേതെന്ന് സിനിയും കരുതിക്കാണില്ല.

സിനിയുടെ മകന്‍ അലന്‍ എടത്തന ഗവ. െ്രെടബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസിലും മകള്‍ അലോണ യവനാര്‍ക്കുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഷീറ്റു മേഞ്ഞ ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു സാമ്പത്തികമായി വളരെ പരാധീനതയിലാണ് ഇവരുടെ കുടുംബം താമസിച്ചത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് രണ്ടു വര്‍ഷം മുമ്പ് ഇവര്‍ താത്കാലിക ഷെഡ് നിര്‍മിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടും മറ്റ് പ്രശ്‌നങ്ങളും മൂലം ഏറെ പ്രയാസമുണ്ടെങ്കിലും ഇതൊന്നും മറ്റാരെയും അറിയിക്കാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പ്രകൃതക്കാരിയാണ് സിനിയെന്ന് അയല്‍വാസികള്‍ പറയുന്നു.
ഇനി തങ്ങളെ ചേര്‍ത്തുപിടിച്ച് ലാളിക്കാന്‍ അമ്മയില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ അലനും അലോണയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല. പ്രശാന്തഗിരിയിലെ സിനിയുടെ ദാരുണമായ കൊലപാതകം നാടിനെ നടുക്കി. സംഭവമറിഞ്ഞ് സിനിയുടെ വീട്ടിലെത്തിയ പ്രദേശവാസികള്‍ പലരും മുഖം പൊത്തി വിതുമ്പുന്നുണ്ടായിരുന്നു. അല്പം മുമ്പ് തങ്ങളോടൊപ്പം കളിതമാശകള്‍ പറഞ്ഞ് ജോലി ചെയ്ത ആളുടെ മരണം തൊഴിലുറപ്പ് തൊഴിലാളികള്‍ വിശ്വസിക്കാന്‍ പാടുപെട്ടു.

ഇന്നലെ രാവിലെ 10.45നാണ് തൊഴിലുറപ്പ് തൊഴിലാളിയായ സിനിയെ വീടീനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. തൊഴിലാളികള്‍ തന്നെയാണ് സംഭവം ആദ്യം കണ്ടത്. ജോലിയ്ക്കിടയില്‍ പത്തു മണിയോടെ പ്രഭാതഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ സിനി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. എന്താണ് വരാത്തതെന്ന് അന്വേഷിച്ച് വീട്ടിലെത്തിയ തൊഴിലാളികള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സിനിയെയാണ്. സിനിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ എടത്തന പ്രദേശത്താണ് തോട് വൃത്തിയാക്കുന്ന തൊഴിലുറപ്പ് ജോലി നടക്കുന്നത്.
തൊഴിലാളികള്‍ എല്ലാവരും ജോലി നിര്‍ത്തി വെച്ച് രാവിലെ ഭക്ഷണം കഴിക്കാന്‍ പോയെങ്കിലും രണ്ടുപേര്‍ മാത്രമാണ് തിരിച്ചെത്താഞ്ഞത്. സിനിയും കൃത്യം നടത്തിയെന്ന് സംശയിക്കുന്ന സിനിയുടെ ബന്ധുവും അയല്‍ക്കാരനുമായ ദേവസ്യയും.
സിനിയുടെ വീടിന്റെ കേവലം നൂറു മീറ്റര്‍ മാത്രം അകലെയാണ് ദേവസ്യയുടെ വീട്. ഇവര്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നേരത്തേ തന്നെ ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടാവാറുള്ളതായി പ്രദേശവാസികളും പറയുന്നു. തലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ദേവസ്യയ്‌ക്കെതിരേ സിനി നല്‍കിയ കേസും നിലനില്‍ക്കുന്നുണ്ട്. ഈയൊരു കാരണമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (5 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (15 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (26 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (30 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends