Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പീഡന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി, ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല

18 JUNE 2019 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പീഢന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി. ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല. എന്നാല്‍ പി.ബി അംഗത്തിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നതിനാല്‍ അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കും. അല്ലാതെ കേസില്‍ ഇടപെടില്ല. പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. യുവതി മുംബയ്‌ലാണ് പരാതി നല്‍കിയിരിക്കുന്നത്. ആരോപണവിധേയര്‍ കേസിനെ നിയമപരമായി നേരിടണമെന്നും യെച്യൂരി ആവശ്യപ്പെട്ടു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബിനോയ് കോടിയേരിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നതിനാലാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ആദ്യമേ വ്യക്തമാക്കിയത്. യു.എ.ഇ സ്വദേശിയില്‍ നിന്ന് ഡാന്‍സ് ബാര്‍ തുടങ്ങാന്‍ പണം കടം വാങ്ങിയ ശേഷം ബിനോയ് മുങ്ങിയിരുന്നു. തുടര്‍ന്ന് അയാള്‍ സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. അവസാനം പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. 

യു.എ.ഇ പൗരനായ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ രാംകിഷോര്‍ സിങ് യാദവ് വഴിയാണ് പരാതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയത്. പണം നല്‍കിയില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തുമെന്ന് അഭിഭാഷന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പണം നല്‍കിയത്. ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ രജിസ്റ്റര്‍ ചെയ്തത കേസ് സാമ്പത്തിക കുറ്റകൃത്യത്തിനാണ്. അതിനാലാണ് ക്രിമിനല്‍ കേസ് ഇല്ലെന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ദുബായ് പൊലീസ് നല്‍കിയത്. കേസിനേക്കാള്‍ വലുത് പണം തിരിച്ചു കിട്ടുക എന്നതാണ് അതിനാണ് യു.എ.ഇ പൗരന്‍ കേരളത്തിലെത്തിയത്. 13 കോടി രൂപയായിരുന്നു കടം വാങ്ങിയത്. പണം നല്‍കിയതോടെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ച് യു.എ.ഇ പൗരന്‍ നാട്ടിലേക്ക് മടങ്ങി. അതിന് ശേഷമാണ് പുതിയൊരു ആരോപണം ഉര്‍ന്നിരിക്കുന്നത്. 

ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയില്‍ നിന്ന് പണം കടംവാങ്ങി ബിനോയ് ദുബയില്‍ഡാന്‍സ് ബാര്‍ നടത്തുകയായിരുന്നെന്നാണ് ആക്ഷേപം. എന്നാല്‍ എന്തിനാണ് ഇത്രയും രൂപ കടം വാങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണനോ, ബിനോയിയോ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത് ബാര്‍ ഡാന്‍സറാണ്. അതിനാല്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളതായി സംശയിക്കുന്നു. പരാതിക്കാരിയെ അറിയാമെന്നും അവര്‍ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ബിനോയി പറയുന്നു. മുമ്പ് പണം ആവശ്യപ്പെട്ട് പരാതിക്കാരി ഭീഷണി കത്ത് അയച്ചിട്ടുണ്ട്. അതിന്റെ പകര്‍പ്പ് പൊലീസിന് നല്‍കിയിട്ടുണ്ടെന്നാണ് ബിനോയിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണ് പരാതിയെന്നും ബിനോയി പറയുന്നു. യു.എ.ഇ പൗരന്‍ പരാതിയുമായി കേരളത്തില്‍ എത്തിയ സംഭവം ഒത്തുതീര്‍പ്പാക്കിയെങ്കിലും അതിന് ശേഷം നേതാക്കളുടെ മക്കളും മറ്റും പൊതുജീവിതത്തില്‍ അച്ചടക്കം പാലിക്കണം എന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വച്ചിരുന്നില്ല. 

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഇടയ്ക്കിടെ പരാതികള്‍ ഉര്‍ന്ന് വരുന്നതില്‍ കേന്ദ്രകമ്മിറ്റിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞതവണ കോടിയേരിയോട് പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തവണ പാര്‍ട്ടി ഇടപെടില്ലെന്ന് പറഞ്ഞെങ്കിലും അനൗദ്യോഗികമായി ഇടപെടുമെന്നാണ് അറിയുന്നത്. കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വരുകയാണ്. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കുഴയ്ക്കും. അതിന് മുമ്പ് പ്രശ്‌നം എങ്ങനെയും പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (4 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (14 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (25 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (29 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (59 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends