Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

18 JUNE 2019 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര എന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

'നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരിവിതറുന്നത് എന്നും ബിന്ദുകൃഷ്ണ വിമർശിച്ചു.

ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.

കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് എന്നും ബിന്ദുകൃഷ്‌ണ ഫേസ്ബുക്കിൽ കുറിച്ചു.

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പീഢന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി വ്യക്തമാക്കി. ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല. എന്നാല്‍ പി.ബി അംഗത്തിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നതിനാല്‍ അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കും. അല്ലാതെ കേസില്‍ ഇടപെടില്ല. പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. യുവതി മുംബയ്‌ലാണ് പരാതി നല്‍കിയിരിക്കുന്നത്. ആരോപണവിധേയര്‍ കേസിനെ നിയമപരമായി നേരിടണമെന്നും യെച്യൂരി ആവശ്യപ്പെട്ടു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബിനോയ് കോടിയേരിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നതിനാലാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ആദ്യമേ വ്യക്തമാക്കിയത്.

ദു​ബാ​യി​യില്‍ ബാ​ര്‍ ഡാ​ന്‍​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​യാണ് ബിനോയിക്കെതിരേ മും​ബൈ ഓ​ഷി​വാ​ര പോലീസില്‍ പരാതി നല്‍കിയത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വ​ര്‍​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇതോടെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബി​നോ​യിയു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ എ​ട്ട് വ​യ​സു​ള്ള കു​ട്ടി​ ഉ​ണ്ടെ​ന്നും ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2009 മു​ത​ല്‍ 2018 വ​രെ വിവാഹ വാഗ്ദാനം നല്‍കി ബിനോയി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ദു​ബാ​യി​​ല്‍ ഡാ​ന്‍​സ് ബാ​റി​ല്‍ യു​വ​തി ജോ​ലി ചെ​യ്യു​മ്ബോ​ള്‍ ബി​നോ​യ് അ​വി​ടെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. അ​വി​ടെ​വ​ച്ചാ​ണ് യു​വ​തി ബി​നോ​യി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ല്‍ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് യുവതി പറയുന്നു. 2009 ന​വം​ബ​റി​ല്‍ താ​ന്‍ ഗ​ര്‍​ഭി​ണി​യാ​യി. തു​ട​ര്‍​ന്ന് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി. ഇ​തി​നി​ടെ ബി​നോ​യി പ​തി​വാ​യി ദു​ബാ​യി​ല്‍ നി​ന്നും മും​ബൈ​യി​ല്‍ വ​ന്നു​പോ​യി​രു​ന്നു​വെ​ന്നും എ​ല്ലാ മാ​സ​വും പ​ണം അ​യ​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. എന്നാല്‍ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ബി​നോ​യി നി​ഷേ​ധി​ച്ചു. യു​വ​തി​യെ അ​റി​യാ​മെ​ന്നും പ​രാ​തി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നുമാണ് ബിനോയിയുടെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (3 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (13 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (24 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (28 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (58 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends