Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ഘോരഘോരം ശബ്ദിക്കുകയും നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന വിമന്‍ ഇന്‍ കളക്ടീവ് സിനിമ നടന്‍ വിനായകനെതിരെ യുവതി നല്‍കിയ പരാതിയില്‍ മൗനം തുടരുന്നു

18 JUNE 2019 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ഘോരഘോരം ശബ്ദിക്കുകയും നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ഫെയിസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്ന വിമന്‍ ഇന്‍ കളക്ടീവ് സിനിമ നടന്‍ വിനായകനെതിരെ യുവതി നല്‍കിയ പരാതിയില്‍ മൗനം തുടരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താരത്തെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയും ഇവരാരും ഒരക്ഷരണം മിണ്ടിയിട്ടില്ല. സിനിമാ സെറ്റില്‍ ഇന്റേണല്‍ പരാതി പരിഹാര സെല്‍ വേണമെന്ന് വാദിക്കുന്ന സംവിധായകന്‍ ആഷിഖ് അബുവിനെയും സമൂഹമാധ്യമങ്ങളില്‍ കാണാനില്ല. കഴിഞ്ഞ മാസം നടന്‍ സിദ്ധിഖിനെതിരെ ഒരു പെണ്‍കുട്ടി ആരോപണം ഉന്നയിച്ചപ്പോള്‍ പേര് പറയാതെ മുതിര്‍ന്ന നടന്‍ എന്ന് പറഞ്ഞ് ഡബ്‌ള്യൂ സി.സി പോസ്റ്റിട്ടിരുന്നു. ഒരു സിനിമാ സംഘടനകളിലും അംഗമല്ലാത്ത വിനായകനെതിരെ സിനിമാക്കാരാരും ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടികള്‍ ആവശ്യപ്പെടുകയും ചെയ്ത വിമന്‍ ഇന്‍ കളക്ടീവ് വിനായകന്റെ കേസ് പുറത്തായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഷിഖ് അബുവിനേം കാണാനില്ല. അലന്‍സിയറിനെതിരെ യുവനടി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ആഷിഖ് അബു അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. അവരുടെ ടീമിന്റെ സിനിമകളില്‍ ഇപ്പോള്‍ അലന്‍സിയറില്ല. ദിലീപിന് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈമാറണോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ വൈകിച്ച സര്‍ക്കാരിനെതിരെ രംഗത്തെത്തിയ സംവിധായിക വിധുവിന്‍സെന്റിനേയും ഇപ്പോള്‍ കാണാനില്ല. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തങ്ങളെ നടിമാര്‍ എന്ന് വിളിച്ചെന്ന് പറഞ്ഞ് പത്രസമ്മേളനത്തില്‍ ക്ഷുഭിതരായ നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ, റിമാ കല്ലിംഗല്‍ എന്നിവരുടെ പ്രതികരണവും കണ്ടില്ല.

തങ്ങളുടെ നിലപാടിന് എതിര് നില്‍ക്കുന്നവരുടെ കാര്യം വരുമ്പോള്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും അല്ലാത്തപ്പോള്‍ മൗനംപാലിക്കുകയും ചെയ്യുന്നത് വിമന്‍ ഇന്‍ കളക്ടീവ് ആദ്യം മുതലേ സ്വീകരിച്ച് പോരുന്ന സമീപനമാണ്. തങ്ങളുടെ നിലപാടിന് എതിര് നില്‍ക്കുന്ന നടന്‍മാരുടെ സിനിമകളില്‍ അഭിനയിക്കുന്നതിനും ഇവര്‍ക്ക് തടസ്സമില്ല. നടി പാര്‍വതി ഉയരെയില്‍ സിദ്ധിഖിനൊപ്പം അഭിനയിച്ചു. എന്നാല്‍ ബി. ഉണ്ണികൃഷ്ണന്‍ ദിലീപിനെ നായകനാക്കി സിനിമ എടുക്കുന്നതിനെതിരെ റിമാകല്ലിങ്കല്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ വേതനം അടക്കമുള്ള വിഷയങ്ങളിലെ വിവേചനം ചൂണ്ടിക്കാട്ടുകയും അതില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന റിമ പക്ഷെ, വിനായകനെതിരെ ഒരു യുവതി പരാതി നല്‍കിയിട്ട് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഇവര്‍ക്കെല്ലാം പലതരത്തിലുള്ള താല്‍പര്യങ്ങളുണ്ടെന്നാണ്. വിനായകനെതിരെ ഫോണ്‍ രേഖകകള്‍ അടക്കം ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. എന്നാല്‍ പരാതി സംബന്ധിച്ചുള്ള വിവരങ്ങള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് വിനായകന്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി ആദ്യം പരാതി ഉന്നയിച്ചത്. പിന്നീടാണ് കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (5 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (15 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (26 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (30 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends