Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

നസീര്‍ വധശ്രമത്തില്‍ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതെന്തിന് ?

18 JUNE 2019 08:25 PM IST
മലയാളി വാര്‍ത്ത

സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ സംസ്ഥാന സമിതിക്ക് നേരിട്ട് പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ജില്ലാ ഘടകത്തിന്റെ വിമര്‍ശനം. സിപിഎം സംഘടനാ സംവിധാനമനുസരിച്ച് സംഘടനാപരമായ കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അതത് കീഴ്ഘടകങ്ങളിലാണ് നല്‍കേണ്ടത്. കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് മേല്‍ഘടകങ്ങളിലേക്ക് കൈമാറുകയാണ് പതിവ്. കീഴ്ഘടകങ്ങളുടെ തീരുമാനത്തില്‍ ഏതെങ്കിലും തരത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ കീഴ്വഴക്കം മറികടന്ന് പി ജയരാജന്‍ നേരിട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത് കടുത്ത അമര്‍ഷത്തിനിടയാക്കി.

പ്രതിഛായ സംരക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ പി ജയരാജന് ഇത് തിരിച്ചടിയായി. നസീര്‍ വധശ്രമ കേസില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജന്‍ സംസ്ഥാാന കമ്മിറ്റിക്ക് നല്‍കിയ പരാതി ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ മാത്രമാണ് ജില്ലയിലെ മറ്റ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ജയരാജന്റെ പരാതി പരിഗണിച്ചാണ് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിശ്ചയിച്ചത്. പാര്‍ട്ടി നിശ്ചയിച്ച കമ്മീഷന്‍ തലശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു. തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ പങ്ക് പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് നസീര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഷംസീറിന്റെ പേര് പറഞ്ഞില്ലെന്നായിരുന്നു പൊലീസ് നിലപാട്. അക്രമത്തില്‍ പരിക്കേറ്റ നസീറിനെ പി ജയരാജന്‍ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ ഘടകം വ്യക്തമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ജില്ലാ ഘടകവും പൊലീസും ഒത്തുകളിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ നേരിട്ട് സംസ്ഥാന ഘടകത്തിന് പരാതി നല്‍കിയതെന്നാണ് വിവരം.

നേരത്തെ ഒന്നിലധികം കൊലപാതകക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജന് നസീര്‍ വധശ്രമവും ദോഷം ചെയ്യുമെന്നായിരുന്നു നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. ഇത് മുന്‍കൂട്ടിക്കണ്ടായിരിക്കാം പി ജയരാജന്‍ നസീറിനെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചതും പാര്‍ട്ടിക്ക് പരാതി നല്‍കിയതും. കീഴ്ഘടകത്തില്‍ പരാതി നല്‍കിയാല്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാവുമെന്ന് ജയരാജന് വ്യക്തമായ ധാരണയുണ്ട്. നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ഘടകവും പി ജയരാജനും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്നും വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (23 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (39 minutes ago)

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (45 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (1 hour ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (1 hour ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (1 hour ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (2 hours ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (2 hours ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (3 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (10 hours ago)

Malayali Vartha Recommends