Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂരിൽ കേരളാ പോലീസ് നിലനിൽക്കാത്ത കേസെടുക്കണമോ എന്ന ആശയക്കുഴപ്പത്തിൽ ; മുംബൈ പോലീസ് അന്വേഷണം ശക്തമാക്കുന്നു ; എന്തായാലും പെട്ടിരിക്കുകയാണ് ബിനോയ്

19 JUNE 2019 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ തുടർ നടപടികൾ ശക്തമാക്കുമെന്ന് മുംബൈ പൊലീസ്. പരാതിയിൽ യുവതി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടിയുമായി മുന്നോട്ടുപോകുന്നത് . വാട്സ് അപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിക്കും. കൂടാതെ , യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.

അതേസമയം കണ്ണൂരിൽ യു​വ​തി​ക്കെ​തി​രെ ബി​നോ​യ്​ കോ​ടി​യേ​രി ക​ണ്ണൂ​ർ ​െഎ.​ജി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്​ ര​ണ്ടു​മാ​സം മു​മ്പ്. യു​വ​തി ബ്ലാ​ക്ക്​ മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. താ​നു​മാ​യു​ള്ള അ​ടുപ്പം മു​ത​ലെ​ടു​ത്ത്​ യു​വ​തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്​ എ​ന്ന വാ​ദ​മാ​ണ്​ പ​രാ​തി​യി​ൽ ബി​നോ​യ്​ ഉ​ന്ന​യി​ച്ച​ത്. ഏ​പ്രി​ൽ 12ന്​ ​ക​ണ്ണൂ​ർ ​റേ​ഞ്ച്​ െഎ.​ജി​ക്ക്​ ന​ൽ​കി​യ പ​രാ​തി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ എ​സ്.​പി​ക്ക്​ കൈ​മാ​റി. തെ​ളി​വാ​യി യു​വ​തി ബി​നോ​യി​ക്ക്​ അ​യ​ച്ച ക​ത്തി​ന്റെ പകർപ്പുമുണ്ട് . കു​ഞ്ഞി​​െൻറ സം​ര​ക്ഷ​ണ​ത്തി​ന്​ അ​ഞ്ചു​കോ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ്​ യു​വ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​ എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ​ പൊ​ലീ​സ്​ ​ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. ഇ​വി​ടെ കേ​സെ​ടു​ക്കു​ക​യോ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന്​ ക​ണ്ണൂ​ർ എ​സ്.​പി​യാ​യി​രു​ന്ന ജി. ​ശി​വ​വി​ക്ര​മി​​െൻറ നി​ല​പാ​ട്. അതുകൊണ്ടു തന്നെ ബിനോയ് നൽകിയ പരാതിയിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാൽ അവിടുത്തെ പരിശോധനകൾ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട് . അ​തി​നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ന്​ പ​രി​മി​തി​ക​ളു​ണ്ടെ​ന്നും നി​ല​പാ​ടെ​ടു​ത്തു. ഇ​ക്കാ​ര്യം ​െഎ.​ജി​യെ അ​റി​യി​ച്ച്​ ബി​നോ​യി​യു​ടെ പ​രാ​തി മാ​റ്റി​വെ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​നോ​യ്​ കോ​ടി​യേ​രി​യി​ൽ​നി​ന്ന്​ ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. യു​വ​തി കേ​സു​മാ​യി രം​ഗ​ത്തു​വ​രു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​രോ​ധം എ​ന്ന നി​ല​ക്കാ​ണ്​ ബി​നോ​യ്​ കോ​ടി​യേ​രി ക​ണ്ണൂ​ർ ​െഎ.​ജി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്​ എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അതേസമയം , യുവതി നല്‍കിയ പീഢന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പറഞ്ഞു . ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല. എന്നാല്‍ പി.ബി അംഗത്തിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നതിനാല്‍ അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കുമെന്നും അല്ലാതെ കേസില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു .

ആരോപണവിധേയര്‍ കേസിനെ നിയമപരമായി നേരിടണമെന്നും യെച്യൂരി ആവശ്യപ്പെട്ടു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബിനോയ് കോടിയേരിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നതിനാലാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ആദ്യമേ വ്യക്തമാക്കിയത്. യു.എ.ഇ സ്വദേശിയില്‍ നിന്ന് ഡാന്‍സ് ബാര്‍ തുടങ്ങാന്‍ പണം കടം വാങ്ങിയ ശേഷം ബിനോയ് മുങ്ങിയിരുന്നു. തുടര്‍ന്ന് അയാള്‍ സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. അവസാനം പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഇടയ്ക്കിടെ പരാതികള്‍ ഉര്‍ന്ന് വരുന്നതില്‍ കേന്ദ്രകമ്മിറ്റിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞതവണ കോടിയേരിയോട് പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തവണ പാര്‍ട്ടി ഇടപെടില്ലെന്ന് പറഞ്ഞെങ്കിലും അനൗദ്യോഗികമായി ഇടപെടുമെന്നാണ് അറിയുന്നത്. കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വരുകയാണ്. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കുഴയ്ക്കും. അതിന് മുമ്പ് പ്രശ്‌നം എങ്ങനെയും പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (7 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (22 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (39 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (39 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (42 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (44 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (48 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (51 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

Malayali Vartha Recommends