Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയില്‍ കൈവച്ച് ബിജെപിക്കാര്‍... ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി; സംഘിയാണെന്ന് ഇരുവരേയും മുദ്രകുത്തി ഒതുക്കാന്‍ നോക്കിയപ്പോഴും വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി; അയ്യപ്പന് വേണ്ടി പോരാട്ടത്തിനൊരുങ്ങി ഇരുവരും

19 JUNE 2019 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ശബരിമലയുടെ പേരില്‍ ഏറ്റവുമധികം ആക്രമണം നേരിട്ട ബിജെപി ഇതര നേതാക്കളാണ് എന്‍കെ പ്രേമചന്ദ്രനും കോണ്‍ഗ്രസിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താനും. ഇരുവരും ബിജെപിയിലേക്ക് പോകുന്നുവെന്ന ശക്തമായ പ്രചാരണമാണ് സിപിഎം ഉയര്‍ത്തയത്. എന്നാല്‍ അവരാകട്ടെ സിപിഎമ്മിന്റെ മുഖം തുറന്ന് കാട്ടുകയും ശബരിമല തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കുകയും ചെയ്തു. ഇടയ്ക്ക് ഇരുവരുടേയും ശബരിമല പ്രസംഗം വിവാദമാകുകയും ചെയ്തു. 

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. കൂടാതെ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയും വന്നു.

കശുവണ്ടി ഫാക്ടറികളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് എല്‍.ഡി.എഫ് പരാതി നല്‍കിയത്. ശബരിമല യുവതി പ്രവേശനം, സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന, ചര്‍ച്ച് ആക്ട് എന്നിവയുടെ പേരില്‍ നടത്തിയ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ പരാതി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടക്കം പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും വന്നില്ല. 

പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് നടത്തിയ പ്രസംഗമാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ പരാതിക്ക് ആധാരമായത്. പ്രസംഗത്തിന്റെ വീഡിയോയില്‍ എഡിറ്റിംങ് നടന്നോയെന്ന് കമ്മീഷന്‍ പരിശോധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കാസര്‍കോട് , കൊല്ലം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത്.

ഇതുകൂടാതെ പ്രേമ ചന്ദ്രന്‍ പ്രധാനമന്ത്രിയെ കൊല്ലത്ത് കൊണ്ടുവന്ന് ബൈപാസ് ഉദ്ഘാടനം ചെയ്യിച്ചതും വളരെ വിവാദമായിരുന്നു. പ്രേമചന്ദ്രന്‍ ബിജെപിയില്‍ പോകുന്നുവെന്ന പ്രചാരണമാണ് നടത്തിയത്. എന്നാല്‍ ആ വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ ശരണം വിളി ഉയര്‍ന്നത് മറ്റൊരു കൗതുകമായി. ഉണ്ണിത്താനാകട്ടെ ചാനല്‍ ചര്‍ച്ചകളില്‍ ശബരിമലയുടെ പേരില്‍ സിപിഎമ്മിനെ കീറി മുറിച്ചു. 

എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രേമചന്ദ്രനും ഉണ്ണിത്താനും പഴയ ശബരിമല നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് ഭക്തര്‍ക്ക് ആവേശമാണ്. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കാനിരിക്കെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രന് അനുമതി ലഭിച്ചു. വെള്ളിയാഴ്ച പതിനേഴാം ലോക്‌സഭയുടെ നടപടി ക്രമങ്ങള്‍ തുടങ്ങുന്ന അന്ന് തന്നെ ബില്‍ അവതരിപ്പിക്കും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പും മറ്റന്നാള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും കഴിഞ്ഞ് വെള്ളിയാഴ്ച മുതലാണ് സാധാരണ സഭാ നടപടികള്‍ ആരംഭിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്. ഇതോടെ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് നീങ്ങി. സംസ്ഥാനത്ത് വന്‍ സമര പരമ്പരകള്‍ക്ക് തന്നെ കാരണമാകുകയും ചെയ്തിരുന്നു. എന്തായാലും മറ്റൊരു ശബരിമല ചര്‍ച്ചകള്‍ക്കുകൂടി വഴി തെളിഞ്ഞിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (11 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (26 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (43 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (43 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (46 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (48 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (52 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (55 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

Malayali Vartha Recommends