Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തരം പറയിപ്പിക്കാന്‍ പാര്‍ട്ടിയും... ശനിയാഴ്ചത്തെ സി.പി.എം. സംസ്ഥാനസിമിതിയോഗം നിര്‍ണായകമാകും; യുവതീ പ്രവേശനവും നവോത്ഥാനവും വീട്ടിലേക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി രംഗത്തെത്തി; മൗനം പാലിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ 

19 JUNE 2019 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഇടതുമുന്നണി സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിനു തലവേദനയായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാദം. പൊതു തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോടിയേരിയുടെ മകന്‍ ബിനോയിക്കെതിരേ ഉയര്‍ന്ന പീഡനാരോപണം സി.പി.എമ്മിനെ പിടിച്ചുകുലുക്കുകയാണ്.

നേരത്തേ ദുബായ് കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പാര്‍ട്ടിയെ വെള്ളംകുടിപ്പിച്ച ബിനോയി ഇത്തവണ കോടിയേരിയുടെ കസേര തെറിപ്പിക്കുമെന്ന ആശങ്കയിലാണു സി.പി.എമ്മിന്റെ അണികള്‍. പ്രായപൂര്‍ത്തിയായ ഒരാളുടെ വ്യക്തിപരമായ വിഷയമെന്ന വാദം ഫലിക്കുമോ എന്നു കണ്ടറിയണം. 

അതേസമയം സംഭവത്തില്‍ ബിജെപി ശക്തമായ നിലപാടിലേക്ക് പോകുകയാണ്. ശബരിമല യുവതീ പ്രവേശനവും നവോത്ഥാനവും വീട്ടിലേക്കും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന പീഡനപരാതി ഗുരുതരമാണെന്നാണ് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറയുന്നത്. സംഭവത്തില്‍ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മറുപടി പറയണമെന്നും ഗോപലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണം എന്നും സെക്രട്ടറി സ്ഥാനം രാജി വെച്ച് മാന്യത കാണിക്കണം എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പരാതി ഉന്നയിച്ച സ്ത്രീയെ ബിനോയ് ഏറ്റെടുത്ത് അത് വഴി നവോത്ഥാനം നടപ്പാക്കണം. ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി തയ്യാറാണോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. യുവതിയുടെ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തണം എന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെടുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുവതിക്കെതിരെ പരാതി നല്‍കിയതിനേയും ബിജെപി നേതാവ് വിമര്‍ശിച്ചു.

ബിനോയ് യുവതിക്ക് എതിരെ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ പോകുന്നത് പരാതിക്കാരിയെ പീഡിപ്പിക്കുന്നതിന് വേണ്ടിയാണ്. യുവതി ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് എന്ന പരാതി കോടിയേരിയുടെ മകനെ സംരക്ഷിക്കാനാണ് എന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 

അതേസമയം മക്കളുടെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. ആണ്‍മക്കളില്‍ ഇളയവനായ ബിനീഷായിരുന്നു വിവാദങ്ങളില്‍ മുമ്പന്‍. നേതൃനിരയിലില്ലെങ്കിലും അധികാരത്തിന്റെ അകത്തളങ്ങളില്‍ ബിനീഷിന്റെ പേര് പലതവണ പരാമര്‍ശിക്കപ്പെട്ടു. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത് പല സിനിമകളുടെ നിര്‍മാണത്തിലും ബിനീഷ് സാന്നിധ്യമുറപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 

ഏതാനും സിനിമകളില്‍ മുഖംകാണിച്ചതിന്റെ പേരില്‍ താരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ലേബലിലും നിറഞ്ഞുനിന്ന ബിനീഷിന്റെ സൗഹൃദം മുതലെടുത്തതില്‍ താരപ്രമുഖരുമുണ്ട്. ചില നടികളുടെ പേര് ചേര്‍ത്തുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ മകന്റെ പേരിലുള്ള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. 

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കെട്ടടങ്ങിയതിനു പിന്നാലെയാണ് ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയെന്ന പരാതി ഉയരുന്നത്. എട്ടു വയസുള്ള കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയ്ക്കടക്കം തയാറാണെന്നാണു യുവതിയുടെ നിലപാട്. മറ്റൊരു സംസ്ഥാനത്താണു പോലീസ് കേസെന്നതു സി.പി.എമ്മിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ എന്ത് ചെയ്യണമെന്നറിയാതെ നില്‍കുന്ന കോടിയേരി ബാലകൃഷ്ണന് അടുത്ത തിരിച്ചടിയായി മകനെതിരെയുള്ള പീഡനക്കേസ്. തൃശൂരില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തിനു തൊട്ടുമുന്‍പ് മക്കള്‍ക്കെതിരെയുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് കഷ്ടപ്പെട്ട് ഒതുക്കിത്തീര്‍ത്ത കോടിയേരി പുതിയ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടാനുള്ള സാധ്യത കൂടുതല്‍.

ശനി, ഞായര്‍ ദിവസങ്ങളിലായി സി.പി.എം സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. നേരത്തെ മക്കളുടെ തട്ടിപ്പുകേസില്‍ മൗനം പാലിച്ച നേതാക്കള്‍ ഇത്തവണ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചാല്‍ കോടിയേരി ബാലകൃഷ്ണന്റെ സെക്രട്ടറി സ്ഥാനത്തിനടക്കം അത് ഭീഷണിയായി മാറാന്‍ സാധ്യതകള്‍ കൂടുതലാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (10 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (25 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (42 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (42 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (45 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (47 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (51 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (54 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

Malayali Vartha Recommends