ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചു കൊടുത്ത യുവതിയ്ക്ക് സംഭവിച്ചത്

യുഎഇയിലാണ് സംഭവം. ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചു കൊടുത്ത സംഭവത്തില്‍ ഭാര്യയ്ക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ദര്‍. ഏഷ്യക്കാരിയായ യുവതി ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം രേഖപ്പെടുത്തി ഭര്‍ത്താവിന്റെ മാതാവിന് അയച്ചു കൊടുത്ത കേസ് പരാമര്‍ശിച്ചാണ് യുഎഇയിലെ നിയമ വിദഗ്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയില്‍ ടെലിഫോണ്‍ സംസാരം റെക്കോര്‍ഡ് ചെയ്താല്‍ ഒന്നര ലക്ഷം മുതല്‍ 5ലക്ഷം ദിര്‍ഹം വരെ പിഴയും 6മാസം വരെ തടവും ലഭിക്കാമെന്നാണ് നിയമവിദഗ്ദര്‍ വ്യക്തമാക്കിയത്. സുഹൃത്തുക്കളും ബന്ധുക്കളും മൊബൈല്‍ വിളിക്കുന്നതു റിക്കോര്‍ഡ് ചെയ്യുന്നതു വരെ യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റമാണ്. ഇന്റര്‍നെറ്റ്, സമൂഹ മാധ്യമങ്ങള്‍ വഴി റെക്കോര്‍ഡ് ചെയ്തവ പ്രചരിപ്പിക്കുന്നവര്‍ രണ്ട് കേസുകളില്‍ ശിക്ഷ നേരിടേണ്ടി വരും. കേസുകളുടെയോ മറ്റോ ആവശ്യത്തിനു ദൃശ്യ, ശ്രാവ്യ ക്ലിപ്പുകള്‍ എടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതിയും ആവശ്യമാണ്.
അതേസമയം, വ്യക്തിയെ അറിയിച്ച ശേഷം ശബ്ദം റിക്കോര്‍ഡ് ചെയ്യുന്നതു തെറ്റല്ല. 2012ലെ ഐടി നിയമം അഞ്ചാം നമ്പര്‍ പ്രകാരമാണ് നിയമ ലംഘനത്തിനുള്ള ശിക്ഷ. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായി കാണുന്ന കേസിന്റെ പരിധിയില്‍ സംഭാഷണം ചോര്‍ത്തുക, സംഭാഷണങ്ങള്‍ രേഖപ്പെടുത്തുക, പ്രചരിപ്പിക്കുക, ദൃശ്യ, ശ്രാവ്യ ശകലങ്ങള്‍ കൈമാറ്റം ചെയ്യുക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുഎഇ അഭിഭാഷക സമിതി തലവന്‍ സായിദ് അല്‍ ശാംസി അറിയിച്ചു.
മൂന്നാം ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നാലാമതൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ മലയാളിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അജിത് കുമാറിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുകയാണ് ഇയാള്‍. വിരുഗമ്പാക്കം സാലിഗ്രാം ഗാന്ധിനഗറിലാണ് താമസിച്ചിരുന്നത്. ദേവിക എന്ന പ്രദേശവാസിയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒരു മകനും ഉണ്ട്,
ഇതിനിടെയാണ് ഇയാള്‍ മറ്റൊരു യുവതിയായി ബന്ധത്തില്‍ ആകുന്നത്. അജിത്തും ആ പെണ്‍കുട്ടിയുമായുള്ള ബന്ധം ദേവിക അറിയാന്‍ ഇടയുണ്ടായി. തുടര്‍ന്ന് വീട്ടില്‍ എല്ലാ ദിവസവും വഴക്കും ബഹളവുമായിരുന്നു. ഇയാള്‍ മര്‍ദിക്കാന്‍ തുടങ്ങിയതോടെ ദേവിക വത്സരവാക്കം പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ പറ്റി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മുന്‍പ് രണ്ട് തവണ വിവാഹം കഴിച്ചതാണെന്നു ഇയാള്‍ പറയുന്നത്. നാലാമതൊരു കല്യാണത്തിന് ഒരുങ്ങുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























