തിരുവനന്തപുരത്ത് വട്ടപ്പാറയ്ക്കു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു... 50ഓളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം മരുതൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊട്ടാരക്കര തിരുവനന്തപുരം, തിരുവനന്തപുരംഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് മരുതൂറിലെ വളവില്‍ വെച്ച് കൂട്ടിയിടിച്ചത്. ഗുരുവായൂര്‍ ബസില്‍ യാത്ര ചെയ്തവര്‍ക്കാണ് സാരമായി പരിക്കേറ്റത്.അപകട സമയത്ത് എം.സി റോഡിലൂടെ വന്ന വാഹനങ്ങളിലും ആംബുലന്‍സിലുമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
വട്ടപ്പാറ പൊലീസും അഗ്‌നിശമനസേനയും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.ബസുകള്‍ സ്ഥലത്ത് നിന്ന് മാറ്റി എം.സി റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
https://www.facebook.com/Malayalivartha

























