Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ഇരുട്ട് മൂടിയ കണ്ണുകളെയും വെറുതെ വിടാത്ത മനുഷ്യൻ... അന്ധനായ ലോട്ടറി വിൽപ്പനക്കാരനെ പറ്റിച്ച് ലോട്ടറി ടിക്കറ്റ് കെട്ടുകളുമായി മുങ്ങിയ എറണാകുളം സ്വദേശിയെ കുടുക്കി പോലീസ്; സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി

22 JUNE 2019 06:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു കണ്ണുകാണാത്തവരോടുള്ള മനുഷ്യന്റെ ക്രൂരത. അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും മറ്റൊരാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നതായിരുന്നു. പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്റ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിച്ചത്. വിൽപ്പനക്കരന്റെ ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് ലോട്ടറി വാങ്ങി മറുവശത്തേക്ക് ചരിഞ്ഞ് എണ്ണിനോക്കുന്നതും അടുത്തൊന്നും ആരുമില്ലെന്നറിഞ്ഞതോടെ അയാൾ ടിക്കറ്റുകൾ മോഷ്ടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വിൽപ്പനക്കാരൻ ഇതൊന്നും അറിയാതെ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 9.50നായിരുന്നു സംഭവം.

വില്‍പനക്കാരന്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ മോഷ്ടാവിനെതിരെ പ്രതിഷേധം ശക്തമായി. ഇയാൾക്കെതിരെ നടപടിയെടുക്കാനും മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. വലിയ രീതിയിലുള്ള രോഷമാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇയാളെ വെറുതേ വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ കഴിയട്ടെ' എന്നാണ് മറ്റൊരാൾ കുറിച്ചത്.

തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ വർഷങ്ങളായി ലോട്ടറി കച്ചവടം നടത്തുന്ന വാഴച്ചൽ ചിറയാണിക്കര ഗീതാഭവനിൽ സുരന്റെ പക്കൽ നിന്നാണു ലോട്ടറി തട്ടിയെടുത്തത്.ഈ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ കെഎസ്എഫ്ഇ ഓഫിസിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം പൊലീസ് പുറത്തുവിട്ടു. തട്ടിയെടുത്ത ആൾ ദീർഘദൂര സർവീസ് നടത്തുന്ന ബസിൽ കയറി പോയെന്നായിരുന്നു ആദ്യ നിഗമനം. 640 രൂപ വിലമതിക്കുന്ന 23 ടിക്കറ്റുകളായിരുന്നു നഷ്ടമായത്.

ദൃശ്യങ്ങൾ ഇങ്ങനെ...

സുരനിൽ നിന്നു ബ്രൗൺ ടീഷർട്ടു ധരിച്ച ഒരു യുവാവ് ടിക്കറ്റ് വാങ്ങുന്നതിനിടെയാണ് പ്രതിയുടെ വരവ്. നീല ജീൻസ് പാന്റും വെള്ളയും ഇളം നീലയും കറുപ്പും വരയുള്ള ടീഷർട്ടും കയ്യിൽ മൊബൈൽ ഫോണും തോളിൽ ബാഗുമായി എത്തിയ പ്രതി സുരന്റെ കയ്യിൽ നിന്നു ഒരു ക‌െട്ട് ലോട്ടറി എടുത്തു.ശേഷം ടിക്കറ്റു വാങ്ങാനെത്തിയ യുവാവ് പോകുന്നതുവരെ കാത്തുനിൽപ്പ്. അയാൾ പോയ ഉടൻ ഒരു നിമിഷത്തിനുള്ളിൽ പരിസരമാകെ കണ്ണോടിച്ചു തട്ടിയെടുത്ത ടിക്കറ്റുമായി ധൃതിയിൽ നടന്നു നീങ്ങി. ടിക്കറ്റ് വാങ്ങിയ ആൾ ചില്ലറ വാങ്ങാൻ പോയെന്നാണു സുരൻ ആദ്യം കരുതിയത്.പലരും അത്തരത്തിൽ ചെയ്യാറുണ്ട്.പക്ഷേ ഇയാൾ ഒന്നും മിണ്ടാതെ പോയത് സംശയത്തിനിടയാക്കി. കാര്യമറിഞ്ഞു ആളുകൾ കൂടും മുൻപേ ലോട്ടറി തട്ടിയെടുത്തയാൾ മുങ്ങി.

പക്ഷെ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കഴിഞ്ഞ ദിവസം രാത്രി തന്നെ തിരുവനന്തപുരത്തെ ആര്‍പിഎഫ് സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ റെയില്‍വേ പൊലീസ് പിടികൂടി. എറണാകുളം സ്വദേശി സുനിലിനെയാണ് പൊലീസിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ ഇപ്പോള്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (10 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (14 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (20 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (32 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

Malayali Vartha Recommends