എംസി റോഡില്‍ കൂത്താട്ടുകുളത്ത് ടിപ്പര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

എംസി റോഡില്‍ കൂത്താട്ടുകുളത്ത് ടിപ്പര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം പിക്കപ്പ് വാന്‍ ഡ്രൈവറായ പാലക്കാട് കിഴക്കഞ്ചേരി പുന്നപ്പാടം വീട്ടില്‍ സിജുമോന്‍ (29) ആണ് മരിച്ചത്. കൂത്താട്ടുകുളം കാലിക്കട്ട് വളവില്‍ ബിപിസിഎല്‍ പെട്രോള്‍ പമ്പിനു സമീപം ശനിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം.
പെരുമ്പാവൂര്‍ വെങ്ങോലയിലുള്ള പ്ലാസ്റ്റിക് ഉത്പന്ന നിര്‍മാണ സ്ഥാപനത്തിലെ െ്രെഡവറായിരുന്നു സിജുമോന്‍. കോട്ടയം ഭാഗത്തേക്ക് കമ്പനിയില്‍ നിന്നുള്ള ലോഡുമായി പോകുന്‌പോഴായിരുന്നു അപകടം. മഴയെ തുടര്‍ന്നു വാഹനം റോഡില്‍ തെന്നി മാറിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ സിജുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























