കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ വ്യാപകമായ പരിശോധന... നിരവധി മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടികൂടി, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടികൂടി. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, കഞ്ചാവ് എന്നിവയടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു . ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ പരിശോധന നടത്തിയത് .വിയ്യൂരില്‍ ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്ന് രണ്ട് സ്!മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു. ഷാഫിയുടെ പക്കല്‍ നിന്ന് ലഭിച്ച രണ്ട് ഫോണുള്‍പ്പെടെ നാല് ഫോണുകളാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ടെടുത്തത് .ഇതിനു മുന്‍പും ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട് .
https://www.facebook.com/Malayalivartha



























