Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ഹോട്ടല്‍ മാനേജ്മെന്റ് പഠനകാലത്ത് തുടങ്ങിയ പ്രണയം അസ്ഥിക്ക് പിടിച്ച് നടക്കുന്നതിനിടെ അറിഞ്ഞത് സുഹൃത്തുമായി വിവാഹം ഉറപ്പിച്ചെന്ന്; പലതവണ ആത്മഹത്യാഭീഷണി മുഴക്കിയിട്ടും വിവാഹാഭ്യർത്ഥന നിരസിച്ചതോടെ മുൻകാമുകിയെ വീഡിയോകോൾ ചെയ്ത് മരണരംഗം തത്സമയം കാട്ടിക്കൊടുത്ത്‌ ജീവനൊടുക്കി ഇരുപത്തഞ്ചുകാരൻ:- രക്ഷപെടുത്താൻ പ്രതിശ്രുത വരനൊപ്പം ഓടിയെത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതിരുന്ന പെൺകുട്ടിക്ക് നേരെ ആശുപത്രി വളപ്പിൽ നാട്ടുകാരുടെ കയ്യേറ്റ ശ്രമം

22 JUNE 2019 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രണയനൈരാശ്യത്തെത്തുടര്‍ന്ന്‌ മുന്‍ കാമുകിക്ക്‌ വീഡിയോ കോള്‍വഴി മരണരംഗം തത്സമയം കാട്ടിക്കൊടുത്ത്‌ യുവാവ്‌ ജീവനൊടുക്കിയ സംഭവം പട്ടണക്കാടിന്റെ വേദനയാകുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന വേളയിലാണ് ശ്രീരാഗിന്റെ തൂങ്ങി മരണം. പ്രണയിച്ച പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ ലൈവായി തന്റെ തൂങ്ങി മരണം കാണിച്ചാണ് ശ്രീരാഗ് ആത്മഹത്യ ചെയ്തത്. വീഡിയോ കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി പ്രതിശ്രുതവരനുമായി സംഭവസ്‌ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. കടക്കരപ്പള്ളി മാളിയേക്കല്‍ മോഹനന്‍-സിന്ധു ദമ്ബതികളുടെ മകന്‍ ശ്രീരാജാ(25)ണ്‌ മരിച്ചത്‌. 

സ്‌നേഹിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ശ്രീരാഗിന്റെ തൂങ്ങിമരണത്തിനു കാരണമായത്. ശ്രീരാഗിന്റെ മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. വീഡിയോ കോളില്‍ ശ്രീരാഗ് തൂങ്ങുന്നത് കണ്ട പെണ്‍കുട്ടി തന്റെ പ്രതിശ്രുതവരനുമായി കടക്കരിപ്പള്ളിയിലുള്ള വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു. ഇതറിയാതെയാണ് മരിച്ച ശ്രീരാഗിനെ കെട്ടറുത്ത് ഇവര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയും പ്രതിശ്രുത വരനും വീട്ടിലെത്തിയപ്പോഴാണ് ശ്രീരാഗിന്റെ ആത്മഹത്യാ ശ്രമം വീട്ടുകാര്‍ മനസിലാക്കുന്നത്. ശ്രീരാഗ് മരിച്ച വിവരം വീട്ടുകാരും മനസിലാക്കിയില്ല. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മൂന്നു മക്കളില്‍ ഒരാളാണ് ആത്മഹത്യ ചെയ്ത ശ്രീരാഗ്.

ഹോട്ടല്‍ മാനേജ്മെന്റ് പഠനവേളയില്‍ തന്നെ ശ്രീരാഗും പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. കുറച്ച്‌ കൂടുതല്‍ അടുപ്പം ശ്രീരാഗ് പെണ്‍കുട്ടിയുമായി പുലര്‍ത്തിയിരുന്നു. പെണ്‍കുട്ടിക്ക് ശ്രീരാഗിന്റെ വീട്ടുകാരെയും അറിയുകയും ചെയ്യുമായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാണ് ശ്രീരാഗ് പെണ്‍കുട്ടിയുമായുള്ള തന്റെ അടുപ്പം തുടര്‍ന്ന് കൊണ്ടുപോയത്. ഈ അടുപ്പം വിവാഹത്തില്‍ എത്തുമെന്നാണ് ശ്രീരാഗും കരുതിയത്. പക്ഷെ യുവാവിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല.

ഇത് ശ്രീരാഗിനെ പെണ്‍കുട്ടി അറിയിച്ചതായാണ് സൂചന. ഇതോടെ മാനസികമായി ശ്രീരാഗ് അസ്വസ്ഥനാവുകയും ആത്മഹത്യാ ഭീഷണി കുട്ടിക്ക് മുന്നില്‍ മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ സൂചനകള്‍ പെണ്‍കുട്ടി പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതിനിടയിലാണ് പെണ്‍കുട്ടിക്ക് വേറെ വിവാഹാലോചന വരുന്നത്. ശ്രീരാഗിനും പെണ്‍കുട്ടിക്കും അറിയാവുന്നയാള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനായി മാറിയത്. ഇത് ശ്രീരാഗിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചുവെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ശ്രീരാഗ് ആത്മഹത്യ ചെയ്യുകയാണെന്നുള്ള കാര്യം വീഡിയോ കോള്‍ കണ്ടപ്പോള്‍ പെണ്‍കുട്ടിക്ക് മനസ്സിലായിരുന്നില്ല. ശ്രീരാഗ് ആത്മഹത്യ ചെയ്യാന്‍ ഒരുമ്ബെടുകയാണെന്ന് പെണ്‍കുട്ടിക്ക് പിന്നീടാണ് മനസിലായത്. പരിഭ്രാന്തയായ പെണ്‍കുട്ടി പ്രതിശ്രുത വരനെയും കൂട്ടി ശ്രീരാഗിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. പക്ഷെ അപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു. ശ്രീരാഗ് നിരാശനായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ സൂചനകള്‍. പക്ഷെ മരിക്കുമെന്ന് പെണ്‍കുട്ടിയും കരുതിയിരുന്നില്ല. നിശ്ചലമായ ശ്രീരാഗിന്റെ ശരീരമാണ് ഇവര്‍ കെട്ടറുത്ത് നിലത്ത് വെച്ചത്. ഇത് വീഡിയോ കോളില്‍ നിന്ന് തന്നെ വ്യക്തമാണ്.

എല്ലാം വീഡിയോ കോളില്‍ പതിഞ്ഞതിനാല്‍ വേറെ അസ്വാഭാവികതകള്‍ മരണത്തിനില്ലെന്നാണ് കരുതുന്നതെന്ന് പട്ടണക്കാട് പൊലീസ് പറയുന്നു. സംഭവമറിഞ്ഞെത്തിയ ചിലര്‍ ആശുപത്രി വളപ്പില്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പോലീസെത്തിയാണ്‌ രംഗം ശാന്തമാക്കി. പക്ഷെ ശ്രീരാഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മൃതദേഹം ഇന്നു പോലീസ്‌ സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്‌റ്റ്‌ മോര്‍ട്ടം ചെയ്യും. പട്ടണക്കാട്‌ പോലീസ്‌ അസ്വാഭാവിക കേസെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (29 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (44 minutes ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (57 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (1 hour ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (1 hour ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (1 hour ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (1 hour ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (2 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (2 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (2 hours ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends