Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കണ്ണൂരിലെ ആന്തൂര്‍ നഗരസഭ അധ്യക്ഷയായ ശ്യാമളയുടെ വീഴ്ച കൊണ്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിനും സംസ്ഥാന സര്‍ക്കാരിനും നാണക്കേടായി എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി

22 JUNE 2019 07:00 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ ആന്തൂര്‍ നഗരസഭ അധ്യക്ഷയായ ശ്യാമളയുടെ വീഴ്ച കൊണ്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിനും സംസ്ഥാന സര്‍ക്കാരിനും നാണക്കേടായി എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഈസി ടു ഡൂയിംഗ് ബിസിനസ്സ് നടത്തുന്നതിന്റെ ഭാഗമായാണ് അടുത്തിടെ അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് നേരെ വിരുദ്ധമായാണ് കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയായ, നഗരസഭാ ചേര്‍പേഴ്‌സണ്‍ ശ്യാമള പ്രവര്‍ത്തിച്ചത്. അതിനാല്‍ സംഘടനാ തലത്തില്‍ നടപടി വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. ആന്തൂര്‍ ഏര്യാകമ്മിറ്റി അംഗങ്ങളെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്യാമള കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ നടപടി അവിടെയായിരിക്കും ചര്‍ച്ച ചെയ്യുക. 

എല്‍.ഡി.എഫ് അംഗങ്ങള്‍ മാത്രമുള്ള ആന്തൂര്‍ നഗരസഭയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് തടയിട്ട സംഭവം വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായി എന്ന വിലയിരുത്തലിലാണ് സി.പി.എം. കേരളത്തിന്റെ വ്യാവസായിക പ്രതിച്ഛായയ്ക്ക് ദോഷമായി. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നയപരമായ തീരുമാനങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ്‍ തന്നെ തിരിച്ചടി നല്‍കിയെന്നും പ്രാദേശി നേതാക്കള്‍ ആരോപിക്കുന്നു. എം.വി ഗോവിന്ദന്‍ കൂടി പങ്കെടുത്ത ഏര്യാകമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂരിലെ നേതാക്കള്‍ക്കിടയിലെ ഈഗോയാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വഷളാകുന്നരീതിയില്‍ എത്തിച്ചതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. ഏകശിലാ ഫലകം പോലെ പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ ഘടകത്തില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. അതുകൊണ്ടാണ് വ്യവസായിയുടെ സംരംഭത്തിന് അനുമതി നല്‍കാന്‍ തടസ്സം ഉണ്ടായതെന്നും ആരോപണമുണ്ടായി. 

കേരളത്തിലേക്ക് വിദേശ വ്യവസായികളെ ആകര്‍ഷിക്കാന്‍ ലോക കേരളസഭ സര്‍ക്കാര്‍ നടത്തിയതാണ്. വ്യവസായം തുടങ്ങാന്‍ ഏക ജാലക സംവിധാനം വേണമെന്നത് എല്‍.ഡി.എഫിന്റെ നയമാണ്. അതിനെയെല്ലാം നോക്കുകുത്തിയാക്കിയാണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രവര്‍ത്തിച്ചത്. ശ്യാമളയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളും പരാതികളും ഉയരുന്നുണ്ട്. ചെയര്‍പേഴ്‌സണ്‍ ധിക്കാരപരമായാണ് പെരുമാറുന്നതെന്നാണ് പ്രധാന ആക്ഷേപം. കണ്‍വേന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് നല്‍കാതിരുന്ന ശ്യാമള കുന്നിടിച്ച് ആയൂര്‍വേദ റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി സംരംഭകയായ സുമംഗല എന്ന യുവതി ആരോപിച്ചിരുന്നു. വിവാദമായ കണ്‍വെന്‍ഷന്‍ സെന്ററിന് അടുത്ത് പുറമ്പോക്കില്‍ സി.പി.എം ഓഫീസ് പണിതിട്ടുണ്ട്. അതിന്റെ മേല്‍ക്കൂര നിര്‍മിച്ച് നല്‍കിയത് ആത്മഹത്യ ചെയ്ത വ്യവസായി സാജനാണെന്ന് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യവസായി സാജന്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പോയി കണ്ടിരുന്നു. അതും ശ്യാമളയെ ചൊടിപ്പിച്ചിരുന്നു. പി. ജയരാജന്റെ മകന്റെ വിവാഹത്തിന് സാജനും കുടുംബവും പോയത് പോലും ശ്യാമളയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സാജന്റെ ഭാര്യ ബീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേതാക്കള്‍ തമ്മിലുള്ള പോര് വികസനപ്രവര്‍ത്തനങ്ങളെയും പാര്‍ട്ടിയുടെ ഐക്യത്തെയും തകര്‍ക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മനസ്സലായതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അത് മുന്നില്‍ കണ്ട് രാവിലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനെത്തി ശ്യാമള തന്റെ രാജിക്കത്ത് നല്‍കുകയായിരുന്നു. പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ജില്ലാ നേതൃത്വത്തിന് മനസ്സിലായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (10 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (14 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (20 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (32 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

Malayali Vartha Recommends