പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് താത്കാലിക ആശ്വാസം; യുഡിഎഫ് നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പിജെ ജോസഫ്

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നു പിജെ ജോസഫ്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പാലാ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന യുഡിഎഫ് ആശങ്കകള്‍ക്കിടയിലാണ് നിലപാട് വ്യക്തമാക്കി പിജെ ജോസഫ് രംഗത്തെത്തിയത്. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ മുന്നണി തീരുമാനത്തെ മറികടന്നുകൊണ്ട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ജോസ് കെ മാണിക്കാവില്ലെന്നും പിജെ ജോസഫ് പറഞ്ഞു. വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണ് ജോസ് കെ മാണി നടത്തുന്നത്. തനിക്കെതിരേയുള്ള അനാവശ്യ പരാതികള്‍ ഇതിന്‍റെ ഭാഗമാണ്.
പാര്‍ട്ടിയിലെ വിഭാഗീയതയില്‍ നിലവില്‍ ഇരുവിഭാഗങ്ങളില്‍ക്കിടയില്‍ സമവായ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്നും ജോഫസ് പറഞ്ഞു. ആള്‍മാറാട്ടവും കൃത്രിമത്വവും നടത്തിയാണ് ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. അവര്‍ക്കെതിരെ കേസ് എടുക്കണം. ജനറല്‍ സെക്രട്ടറിയല്ലാത്ത കെഎ ആന്‍റണി ആള്‍മാറാട്ടം നടത്തിയാണ് ബദല്‍ സംസ്ഥാന കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്ത് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തതെന്നും പിജെ ജോസഫ് വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പരിഹരിക്കാന്‍ വലിയ പരിശ്രമങ്ങളാണ് യുഡിഎഫ് നേതാക്കള്‍ നടത്തിവരുന്നത്. ഇരുവിഭാഗം നേതാക്കളേയും കണ്ട് മുന്നണിക്ക് ദോഷമാകുന്ന തീരുമാനത്തിലെത്തരുതെന്ന് യുഡിഎഫ് നേതൃത്വം നിരന്തരം ആവശ്യപ്പെടുന്നുണ്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍ ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ യുഡിഎഫിന് ഏറെ ആശ്വാസം പകരുന്നതാണ് പിജെ ജോസഫിന്‍റെ നിലപാട്.
https://www.facebook.com/Malayalivartha


























