Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ചക്കിട്ട പാറയില്‍ ഖനനാനുമതി

16 JANUARY 2015 10:10 AM IST
മലയാളി വാര്‍ത്ത.

കോളിളക്കുമുണ്ടാക്കിയ ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിനായി കര്‍ണാടക ആസ്ഥാനമായ എം.എസ്.പി.എല്‍. കമ്പനിക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. ഖനനാനുമതി തേടിക്കൊണ്ടു സംസ്ഥാനം നല്‍കിയ എന്‍.ഒ.സി. കമ്പനി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു.
ഖനന പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിനുള്ള അപേക്ഷയാണു കമ്പനി സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 22നു ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അപേക്ഷ പരിഗണിച്ചിരുന്നെങ്കിലും തുടര്‍നടപടികളെന്തെങ്കിലും എടുത്തതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നില്ല. ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഖനനാനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. പദ്ധതിക്ക് അനുമതി നല്‍കാന്‍ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം അഞ്ചു കോടി രൂപ വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് വന്ന യു.ഡി.എഫ്. മന്തിസഭായോഗം 2013 ഡിസംബര്‍ ഏഴിന് ഖനനാനുമതി റദ്ദാക്കി. ഇതിനു പുറമെ ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഇടതു സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കുകയും അഴിമതി ആരോപണത്തെത്തുടര്‍ന്ന് യു.ഡി.എഫ്. മന്ത്രിസഭ ഖനനാനുമതി റദ്ദാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്നു ലഭിച്ച എന്‍.ഒ.സിയാണോ അതോ യു.ഡി.എഫ്. സര്‍ക്കാര്‍ ഈ എന്‍.ഒ.സി. റദ്ദാക്കാതിരുന്നതാണോ ഇതുമായി മുന്നോട്ടു പോകാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാതെ അപേക്ഷ നല്‍കാനാകില്ലെന്നു സ്പഷ്ടം.
എന്നാല്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും ഈ എന്‍.ഒ.സി ഇതുവരെ റദ്ദാക്കിയിരുന്നില്ലെന്നാണ് കര്‍ണാടകയിലെ എം.എസ്.പി.എല്‍. കമ്പനി കേന്ദ്രത്തിന് ഇതു കൈമാറിയതിലൂടെ വ്യക്തമാകുന്നത്. ചക്കിട്ടപ്പാറയിലെ 406.45 ഹെക്ടര്‍ പ്രദേശത്ത് ഖനനം നടത്താന്‍ അനുമതി തേടിയുള്ള ഈ അപേക്ഷയ്‌ക്കൊപ്പം അനുബന്ധമായാണു സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. പദ്ധതിക്കുള്ള പരിഗണനാ വിഷയങ്ങള്‍ തയാറാക്കണമെന്ന ആവശ്യത്തോടെ സമര്‍പ്പിച്ചിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കാന്‍ വീണ്ടും യോഗം ചേര്‍ന്നേക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ചക്കിട്ടപ്പാറ ഖനനപദ്ധതി പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുമെന്ന് അന്നു തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയിലെ കൂടുതല്‍ ഭാഗവും വനമേഖലയും അതോടൊപ്പം പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ പ്രദേശങ്ങളില്‍ ഖനനം മൂലം വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (26 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (50 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends