Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

അധ്യാപക നിയമനം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

16 JANUARY 2015 10:25 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം തടഞ്ഞു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലോവര്‍ പ്രൈമറിതലം മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള സ്വകാര്യ എയ്ഡഡ് മേഖലയിലെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുന്നതു തടഞ്ഞ സര്‍ക്കാര്‍ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
എയ്ഡഡ് സ്‌കൂളിലേക്കു പുതിയ അധ്യാപകരെ അധ്യാപക ബാങ്കില്‍നിന്നു നിയമിക്കണമെന്നും അധ്യാപക-വിദ്യാര്‍ഥി അനുപാതം കൂട്ടണമെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്തു വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണു ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. അധ്യാപക ബാങ്ക് രൂപീകരിച്ച ഉത്തരവും എയ്ഡഡ് സ്‌കൂളുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സംബന്ധിച്ച 2009ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിനു വിരുദ്ധമാണു സര്‍ക്കാര്‍ ഉത്തരവെന്നും 2011 മുതല്‍ 2013 വരെ സര്‍ക്കാര്‍ ഇറക്കിയ വിവിധ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ചാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തി നു വിരുദ്ധമായി സംസ്ഥാനത്ത് അധ്യാപക ബാങ്ക് രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
കേന്ദ്രനിയമത്തില്‍ ഇത്തരം വ്യവസ്ഥ നിലനില്‍ക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ കേന്ദ്രനിയമത്തിലെ വ്യവസ്ഥ ഭരണതലത്തി ലെ ഉത്തരവ് അനുസരിച്ചു മറികടക്കാനാവില്ല. ഓരോ സ്‌കൂളിലും മാനേജര്‍മാര്‍ തെരഞ്ഞെടുക്കുന്ന അധ്യാപകരിലൂടെയാണു സ്‌കൂളിന്റെ പ്രവര്‍ത്തനവും പ്രശസ്തിയും രൂപപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ അധ്യാപക ബാങ്കില്‍നിന്നു നിയമനം നടത്തണമെന്നു സര്‍ക്കാരിന് ഉത്തരവു നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സ്‌കൂള്‍ അധ്യാ പകരെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു സംസ്ഥാന സര്‍ക്കാര്‍ 2013 ഫെബ്രുവരി 24നു ഉത്തരവ് ഇറക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍, സ്വകാര്യ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ പൊതുഅധികാരിയല്ല. സര്‍ക്കാര്‍ ഫണ്ടു നല്‍കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം നിയമപരമായി നിലനില്‍ക്കില്ല.
സ്‌കൂളുകള്‍ അടച്ചുപൂട്ടുകയോ ഡിവിഷന്‍ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുറത്താകുന്ന അധ്യാപകരെ സംരക്ഷിക്കാനായി അധ്യാപക ബാങ്ക് ഉണ്ടാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 2011 ലാണു തീരുമാനം എടുത്തത്. 2013ല്‍ അധ്യാപക ബാങ്ക് നിയമനം സംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനം നടത്തി. 2013 മാര്‍ച്ച് 31നു ശേ ഷം സ്വകാര്യ എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനം നടത്തരുതെന്നും സ്‌കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ അധ്യാപക ബാങ്കില്‍നിന്നു നികത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (1 minute ago)

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (5 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (12 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (15 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (20 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (22 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (41 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (51 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (51 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (54 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (55 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (56 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (1 hour ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

Malayali Vartha Recommends