Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണന്താനവും ഭാര്യയും മാറുന്നില്ല... അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും ഡല്‍ഹിയില്‍ താമസിക്കുന്ന കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ്; രാജ്യസഭാംഗം എന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്ന്

25 JUNE 2019 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

കയ്യേറിയ ഭൂമിയില്‍ നിന്നും തഹസില്‍ദാര്‍ സ്വയം ഒഴിഞ്ഞു!

പാളം മുറിച്ചുകടക്കവെ ട്രാക്കില്‍ കുടുങ്ങിയ കാല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് അധ്യാപികയുടെ കാല്‍ അറ്റു!

മുന്‍മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും ഡല്‍ഹിയില്‍ താമസിക്കുന്ന കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ് തീരുമാനിച്ചു. രാജ്യസഭാംഗം എന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്നും സഹമന്ത്രിയുടെ ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് കണ്ണന്താനം ഉദ്യോഗസ്ഥരെ അറിയിച്ചത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം.പിയാണ് കണ്ണന്താനം. ഉന്നത ബി ജെ പി നേതാക്കളുമായി ആശയവിനിമയം നടത്തിയ ടൂറിസം വകുപ്പ് അധികൃതര്‍ക്ക് കണ്ണന്താനത്തിന്റെ കെട്ടിടം ഒഴിപ്പിക്കാനാണ് വകുപ്പില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്. 

2018 മെയ് 14 നാണ് ഇലക്ട്രോണിക്‌സ്, ഐ.ടി വകുപ്പ് കണ്ണന്താനത്തില്‍ നിന്ന് പ്രധാനമന്ത്രി മാറ്റിയത്. പൊതുതിരഞ്ഞെടുപ്പ് വരെ ടൂറിസം വകുപ്പ്മന്ത്രി മാത്രമായി തുടരുകയുമായിരുന്നു അദ്ദേഹം . ഐ ടി മന്ത്രി ആയിരിക്കെ ആ വകുപ്പില്‍ നിന്നും മന്ത്രിവസതിയിലേക്ക് എടുത്ത ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനസാമഗ്രികള്‍ കണ്ണന്താനം ഇതുവരെയും മടക്കി നല്‍കിയിട്ടില്ല. കേന്ദ്രസഹമന്ത്രിയുടെ വസതിയില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കാണിച്ച് ബംഗ്ലാവില്‍ അധികമായി 8 എ.സി. ഘടിപ്പിച്ചതും വീട്ടിലെ ഇന്റീരയര്‍ ചെയ്തതും ഐ ടി വകുപ്പിലെ ഫണ്ട് ഉപയോഗിച്ചായിരുന്നു. ഡല്‍ഹിയിലെ ചൂട് അസഹ്യമായതിനാല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും ശീതീകരിച്ച മുറിയാണ് മന്ത്രിമന്ദിരത്തില്‍ ഒരുക്കിയിരുന്നത്. ഒരു വര്‍ഷം മുമ്പേ ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞെങ്കിലും കണ്ണന്താനത്തിന്റെയും ഭാര്യയുടെയും നിസ്സഹകരണം മൂലം ഇതൊന്നും തിരിച്ചെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു വകുപ്പ് . ഇതിനിടെ ടൂറിസം വകുപ്പില്‍ നിന്നും ഐ. റ്റി.ഡി സിയില്‍ നിന്നും കൈപ്പറ്റിയ വസ്തുക്കള്‍ മടക്കി നല്‍കാന്‍ ടൂറിസം ഡയറക്ടര്‍ ജനറല്‍ മീനാക്ഷി ശര്‍മ്മയും ആവശ്യപ്പെട്ടിട്ടുണ്ട്. 

പൊതുതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ലോക്‌സഭാ സ്ഥാനാര്‍ത്ഥി ആയിരുന്ന കണ്ണന്താനത്തിന് കെട്ടിവച്ച തുക നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ടൂറിസം മന്ത്രിസ്ഥാനവും നഷ്ടമായതോടെ ജൂനിയര്‍ എം.പി. മാര്‍ക്കുള്ള ഫ്‌ളാറ്റിലേക്ക് കണ്ണന്താനം മാറണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതറിഞ്ഞ് എ.സി യും മറ്റും മാറ്റാനെത്തിയ ഐ ടി വകുപ്പിന്റെ ജീവനക്കാരെ മന്ത്രിയുടെ ഭാര്യയും ജോലിക്കാരും ശകാരിച്ച് മടക്കി. പുതിയ മന്ത്രിസഭയിലെ സഹമന്ത്രിക്ക് കെട്ടിടം അനുവദിച്ച പ്രകാരം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് ഷീല കണ്ണന്താനം കയര്‍ത്ത് ഇറക്കിവിട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. 

മന്ത്രിവസതികള്‍ അനുവദിക്കുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം പുന:പരിശോധിക്കണമെന്നാണ് കണ്ണന്താനത്തിന്റെ ആവശ്യം. അമിത് ഷാ ചെയര്‍മാനായ കമ്മിറ്റിയില്‍ നിതിന്‍ ഗഡ്ഗരി, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍. മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ മന്ത്രി ബംഗ്ലാവിന്റെ കാര്യത്തിലെങ്കിലും കണ്ണന്താനത്തിന് പ്രത്യേക പരിഗണ നല്‍കണമെന്നൊരു പ്രമുഖ ബിഷപ്പ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ ഔദ്യോഗികവസതികളുടെ ചുമതലയുള്ള ഭവന നഗരവികസന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി കണ്ണന്താനത്തിന്റെ വാശിക്ക് മുമ്പില്‍ മുട്ട് മടക്കി തന്റെ നിസ്സഹായവസ്ഥ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട് . അനധികൃതമായി വസതികള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ ശക്തമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അനധികൃത ചേരികളും കെട്ടിടങ്ങളും പൊളിച്ച് മാറ്റിയെന്ന് അവകാശപ്പെടാറുള്ള കണ്ണന്താനത്തെയും നിയമപരമായി ഒഴിപ്പിക്കുമെന്നാണ് ഡല്‍ഹിയിലെ സംസാരം.

അതിനിടെ ഫെറാ ലംഘനം നടത്തിയ കേരളത്തിലെ ചില െ്രെകസ്തവ മെത്രാന്‍മാര്‍ക്ക് വേണ്ടി കണ്ണന്താനം ഇടപെട്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ച നിരവധി ബിഷപ്പുമാര്‍ കേരളത്തിലുണ്ട്. അവരെയെല്ലാം സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയായിരിക്കെ കണ്ണന്താനം ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിന് കത്ത് എഴുതിയിരുന്നു. കണ്ണന്താനം കേന്ദ്രമന്ത്രിയായതു കൊണ്ട് അന്നത്തെ കത്തുകളിന്‍ മേല്‍ ഫയലുകള്‍ രൂപം കൊണ്ടിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കണ്ണന്താനത്തിന്റെ കത്തുകളില്‍ നടപടി വേണ്ടെന്ന് പുതിയ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (45 minutes ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (52 minutes ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (1 hour ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (1 hour ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (1 hour ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (1 hour ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (1 hour ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (1 hour ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (2 hours ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (2 hours ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (4 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (4 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (4 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (4 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (4 hours ago)

Malayali Vartha Recommends