Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീകേരളവര്‍മ കോളേജില്‍ ശബരിമല അയ്യപ്പനെ വിവാദമാകും വിധം ചിത്രീകരിച്ച ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ.യ്‌ക്കെതിരേ പ്രതിഷേധം ശക്തം

25 JUNE 2019 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍

വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് മകനെ തോളിലേറ്റി യതീഷ് ചന്ദ്ര; ആളുകള്‍ ആനയ്ക്ക് ഉരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്റെ കൺട്രോൾ പോയി; 47 ആനകളെ ഒന്നിച്ചു കണ്ടപ്പോള്‍ ആവേശം കയറിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്!!

യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും... കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം... തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി... ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും

ശ്രീകേരളവര്‍മ കോളേജില്‍ ശബരിമല അയ്യപ്പനെ വിവാദമാകും വിധം ചിത്രീകരിച്ച ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ.യ്‌ക്കെതിരേ പ്രതിഷേധം ശക്തം. എന്നാല്‍, ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് എസ്.എഫ്.ഐ. അറിയിച്ചു. എങ്കിലും, ബോര്‍ഡ് നീക്കുകയാണെന്ന് അവര്‍ അറിയിച്ചു.

രാവിലെ ഒന്‍പതോടെ സ്ഥാപിച്ച ബോര്‍ഡുകള്‍ അരമണിക്കൂറിനുള്ളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെ നീക്കംചെയ്തു. ശബരിമല സ്ത്രീപ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള വിവരണസഹിതം നവാഗതരെ സ്വാഗതം ചെയ്യുന്ന ചിത്രത്തിലാണ് അയ്യപ്പനെ ചിത്രീകരിച്ചത്. എസ്.എഫ്.ഐ.യുടെ പേരിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേരളവര്‍മ യൂണിറ്റിനോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്നും എസ്.എഫ്.ഐ.യെ ആക്രമിക്കുന്നതിനായി ബോധപൂര്‍വം ചിത്രം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പറഞ്ഞു.

ഒരു മതത്തെയോ വ്യക്തിയെയോ തെറ്റായ ദിശയില്‍ ചിത്രീകരിക്കുന്നത് എസ്.എഫ്.ഐ.യുടെ നയമല്ല. കള്ളപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നും എസ്.എഫ്.ഐ. തൃശ്ശൂര്‍ ഏരിയാ കമ്മിറ്റിയും അറിയിച്ചു. അയ്യപ്പനെ കൂടാതെ ശിവനെ ചിത്രീകരിക്കുന്ന മറ്റൊരു ബോര്‍ഡും കോളേജില്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

അതേസമയം വി ടി ബല്‍റാമും ശ്രീധരന്‍ പിളളയും അടക്കമുളളവര്‍ എസ്എഫ്‌ഐക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. എസ്എഫ്‌ഐ കേരള വര്‍മ്മ യൂണിറ്റിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത് എത്തി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ''എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ #അയ്യപ്പപ്രസവബോർഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്. ഇപ്പോ എന്തായി? അത് ഷെയർ ചെയ്തവരൊക്കെ ചമ്മിപ്പോയില്ലേ?''.

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയും ബോർഡിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.   ശ്രീധരൻ പിളളയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലളിതകലാ അക്കാദമി കാർട്ടൂൺ വിവാദ സമയത്ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ചോദ്യമുയർന്നിട്ട് തികച്ച് പത്തുദിവസമായിട്ടില്ല. കേരളവർമ്മ കോളേജിൽ ഹിന്ദു സമൂഹത്തിന്റെ ആരാധന മൂർത്തിയെ അവഹേളിച്ചു കൊണ്ട് എസ്.എഫ്.ഐ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നേതാക്കന്മാർക്ക് പേടിയുള്ള താടിയുള്ള അപ്പന്മാർ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാർക്ക് നന്നായറിയാം. അതു കൊണ്ടാണവർ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങൾ കാണിക്കുന്നതും.

തൃപ്പൂണിത്തുറയിലെ പൂർണത്രയീശ ക്ഷേത്രവും തൃശൂർ വടക്കുന്നാഥ ക്ഷേത്രവും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കോളേജിലാണ് ഈ തോന്നിവാസം കാണിച്ചിരിക്കുന്നത്. ഇവിടെയൊക്കെ പോയി ഭഗവാനെ തൊഴുന്ന വിശ്വാസികൾക്ക് കോളേജിന്റെ ചുമതലയുള്ള ദേവസ്വം ബോർഡ് എന്തു വിലയാണ് നൽകുന്നതെന്ന് വിശ്വാസികൾക്ക് അറിയേണ്ടതുണ്ട്. ഇതിൽ വേണ്ട നടപടികളെടുക്കുകയും ഉത്തരവാദികളെ കോളേജിൽ നിന്ന് പുറത്താക്കുകയും വേണം.

ലോകത്ത് തന്നെ ഇല്ലാതാവുകയും ഇന്ത്യയിൽ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന ഒരു പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങൾക്ക് എന്തും ചെയ്യാനുള്ളതല്ല പാവപ്പെട്ടവന്റെ ആരാധനാ മൂർത്തികളും വിശ്വാസങ്ങളും.

താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂർത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാർക്സിസ്റ്റ് പാർട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങൾ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍  (4 minutes ago)

വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് മകനെ തോളിലേറ്റി യതീഷ് ചന്ദ്ര; ആളുകള്‍ ആനയ്ക്ക് ഉരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്റെ കൺട്രോൾ പോയി; 47 ആനകളെ ഒന്നിച്ചു കണ്ടപ്പോള്‍ ആവേശം കയറിയപ്പോൾ സ  (5 minutes ago)

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്  (24 minutes ago)

യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും... കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം... തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍ പ്രവേശിപ്പിക്കുകയ  (25 minutes ago)

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി... ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു  (41 minutes ago)

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി  (59 minutes ago)

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും  (1 hour ago)

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു... ഷോയ്ക്കിടെ തളര്‍ന്നു വീണതു കണ്ട് തമാശ കാണിക്കുകയാണെന്ന് കാണികള്‍ കരുതി, ഒടുവില്‍...  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... കേരള തീരത്തേക്കു പടിഞ്ഞാറു ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യത... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്  (2 hours ago)

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (11 hours ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (11 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (11 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (11 hours ago)

Malayali Vartha Recommends