Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം, സുരേഷ് ഗോപിയ്ക്ക് കാവിജ്വരം മൂത്ത് കേരള തൊഗാഡിയയായി

16 JANUARY 2015 03:01 PM IST
മലയാളി വാര്‍ത്ത.

വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഹിന്ദുസമൂഹം ഉണരണമെന്ന സിനിമാ താരം സുരേഷ് ഗോപിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ഇന്നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സുരേഷ് ഗോപിയോ കേരളാ തൊഗാഡിയയോ? എന്ന തലക്കെട്ടില്‍ നടനെതിരെ വീക്ഷണം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകുമെന്ന് പറയുന്ന വീക്ഷണം സുരേഷ് ഗോപിയ്ക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയായി മാറുമെന്നും പറയുന്നു.
വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഹിന്ദുത്വ പ്രസംഗം നടത്തിയ സുരേഷ് ഗോപി വര്‍ഗീയ വിഷ പ്രചരണത്തില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ശിഷ്യപ്പെട്ടിരിക്കുകയാണ്. വിവരക്കേടോ അല്ലെങ്കില്‍ കാവി തമ്പുരാക്കന്‍മാരെ പ്രീതിപ്പെടുത്താനുള്ള ശ്രമമോ ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനകാര്യത്തില്‍ വര്‍ഗീയത വലിച്ചിഴക്കാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചതെന്നും പത്രം ആരോപിക്കുന്നു.
ഇന്ന് മോഡിയ്ക്കും ബിജെപിയ്ക്കും സ്തുതി പാടുന്ന സുരേഷ് ഗോപി പണ്ട് ഇന്ദിരാ ഭവനും ക്ലിഫ് ഹൗസിനും ചുറ്റുവട്ടമിട്ടു നടന്ന നാളുകളുണ്ടായിരുന്നു. അങ്ങിനെയാണ് ലീഡര്‍ കെ. കരുണാകരന്റെ സപ്തതിക്ക് ചോറ് വിളമ്പാനെത്തിയത്. അന്ന് കൊല്ലം ലോക്‌സഭാ സീറ്റിനോടുള്ള പ്രണയം ലീഡറുടെ ചെവിയിലെത്തിക്കാന്‍ അദേഹം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ടായിരുന്നു. ഒടുവില്‍ വിടരാത്ത പ്രണയമായി അത് വാടിക്കരിഞ്ഞുവെന്നും പത്രം പരിഹസിക്കുന്നു.
തട്ടുകര്‍പ്പന്‍ ഡയലോഗുകളിലൂടെ മലയാള വെള്ളിത്തിരയെ ചൂടു പിടിപ്പിച്ച സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ബിജെപി രാഷ്ട്രീത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണെന്നും പത്രം ആരോപിക്കുന്നു. ബിജെപിയിലേക്ക് ഘര്‍വാപസിയായതിന് ശേഷം നിഘണ്ടുവില്‍നിന്നും സുരേഷ് ഗോപി കുറേ വാക്കുകള്‍ മനഃപാഠമാക്കിയിട്ടുണ്ട്. ഹിന്ദു സമാജം, ഹിന്ദു ധര്‍മം എന്നൊക്കെയാണവ. വിശുദ്ധമായ ഈ പദങ്ങള്‍ എപ്പോള്‍, എവിടെ, എങ്ങിനെ ഉപയോഗിക്കണമെന്ന് സുരേഷ് ഗോപിക്കറിയില്ല- പത്രം പറയുന്നു.
വെള്ളിത്തിരയില്‍നിന്നും ഏതാണ്ട് ജനഗണമന പാടി പടിയിറങ്ങാറായപ്പോഴാണ് സുരേഷ് ഗോപി നരേന്ദ്ര മോഡിയില്‍ ആകൃഷ്ടനാകുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ മോഡിയ്ക്ക് മുമ്പില്‍ ദര്‍ശനം നടത്തി അനുഗ്രങ്ങള്‍ ഏറ്റുവാങ്ങിയതും. വിടരാത്ത മോഹങ്ങള്‍ മനസിലിട്ട് സുരേഷ് ഗോപി മോഡിയെ സന്ദര്‍ശിക്കുമ്പോള്‍ അധികാരം തന്നെയായിരുന്നു അന്തിമലക്ഷ്യമെന്നും പത്രം ആരോപിക്കുന്നു. നരേന്ദ്രമോഡി അധികാരത്തിലേക്ക് ക്ഷണിച്ചാല്‍ നോ എന്നു പറയാന്‍ തനിക്കാവില്ലെന്നും രാഷ്ട്രീയത്തില്‍ തനിക്കും വേണം ഒരു പിടിയെന്നും പച്ചയായി പറയാന്‍ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത് ഈ അധികാര ദുര തന്നെയാണെന്നും പത്രം ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസുകാര്‍ താരത്തിന്റെ കോലം കത്തിച്ചതിനെ പരാമര്‍ശിച്ച് അത് താരം വടി കൊടുത്ത് അടി വാങ്ങിയതാണെന്നും മുഖപ്രസംഗം പറയുന്നു. പിന്നീട് വി.എസ്. അച്യുതാനന്ദനു വേണ്ടി മലമ്പുഴയില്‍ പ്രചരണം നടത്താന്‍ പോയതിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇത്തരത്തില്‍ സ്വന്തം നിലപാടുകളോടും വാക്കുകളോടും പ്രതിബദ്ധതയും സത്യസന്ധതയുമില്ലാത്തൊരാള്‍ എങ്ങിനെ നാടിനോടും രാഷ്ട്രീയത്തോടും പ്രതിബന്ധത കാണിക്കുമെന്നും പത്രം ചോദിക്കുന്നു. ഒടുവില്‍, പ്രവീണ്‍ തൊഗാഡിയയുടെ കേരള രൂപമായി സുരേഷ് ഗോപി മാറരുത് എന്ന അഭ്യര്‍ഥനയോടെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (49 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends