Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എനിക്കതിന് കഴിയില്ല; എന്നെ വര്‍ഗീയവാദിയാക്കരുത്; ജനനന്മക്കായി നല്ല കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു എളിയ കലാകാരനാണ് ഞാന്‍...

17 JANUARY 2015 09:12 AM IST
മലയാളി വാര്‍ത്ത.

ഒരു പ്രസംഗത്തിന്റെ പേരില്‍ നാലു ഭാഗത്തു നിന്നുമുള്ള കുത്തി നോവിക്കലില്‍ തികച്ചും അസ്വസ്തനാണ് സൂപ്പര്‍ താരം സുരേഷ് ഗോപി. താന്‍ നല്ല അര്‍ത്ഥത്തില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് വര്‍ഗീയ വിഷം നല്‍കുകയായിരുന്നെന്നും താരം പരിതപിക്കുന്നു.
ജനനന്മക്കായി നല്ല കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു എളിയ കലാകാരനാണ് ഞാന്‍. ദുഷ്ടലാക്കോടെ തന്നെ വിമര്‍ശിക്കുന്നവര്‍ ഒടുവില്‍ പല്ലുകള്‍ കൊഴിഞ്ഞ് മുട്ടുമടക്കും. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നതിന് സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പ്രസംഗത്തിന് വര്‍ഗീയച്ചുവ നല്‍കി വിവാദമാക്കുന്നത് ദുഷിച്ച മനസുള്ളവരാണ്. താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് പാരീഷ് കൗണ്‍സിലിനും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കും അറിയാം. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചത്.
അതേക്കുറിച്ച് ഇപ്പോള്‍ കൂടുതലായി വെളിപ്പെടുത്തുന്നത് ഉചിതമല്ല. സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്ത് പറയും. അന്ന് സമൂഹം ഞെട്ടും. ഇപ്പോള്‍ മാന്യത നടിക്കുന്നവരുടെ പൊയ്മുഖങ്ങള്‍ അന്ന് അഴിഞ്ഞു വീഴും.
ഒരു ജനാധിപത്യവിശ്വാസിയായ തന്റെ വാക്കുകളില്‍ വര്‍ഗീയത കണ്ടത് വിമര്‍ശിക്കുന്നവരുടെ കുഴപ്പമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് ഈ വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ താന്‍ മത്സരിക്കില്ലെന്നും പകരം സുരേഷ് ഗോപിയാകും മത്സരിക്കുകയെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ ഇന്നലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
രാജഗോപാലിന്റെ വാക്കുകളെ സുരേഷ് ഗോപി സ്വാഗതം ചെയ്യുകയും ചെയ്തു. കേരളത്തിലെ പ്രമുഖനായ നേതാവ് ഒ.രാജഗോപാല്‍ തന്നെപ്പറ്റി പറഞ്ഞ വാക്കുകളില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു അംഗീകാരമായാണ് താന്‍ കാണുന്നത്. അദ്ദേഹത്തോട് എക്കാലവും ആദരവ് പുലര്‍ത്തുന്ന വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണൊ എന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയും ദേശീയ നേതൃത്വവും തീരുമാനിക്കണം. അങ്ങനെ തീരുമാനം വന്നാല്‍ തന്റെ നിലപാട് അപ്പോള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഓഗസ്റ്റ് രണ്ടിന് ശേഷമാണ് തന്റെ മനസ് മാറിത്തുടങ്ങിയത്. ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് രണ്ടിലെ സംഭവ വികാസങ്ങള്‍ വളരെയധികം മനോവേദനയുണ്ടാക്കി. ഒരു കൂട്ടര്‍ തെരുവില്‍ തന്റെ കോലം കത്തിച്ചു. രാഷ്ട്രീയമായി നിഷ്പക്ഷ നിലപാടുകള്‍ പുലര്‍ത്തിയിരുന്ന തന്നെ ബിജെപിയോട് കൂടുതല്‍ സഹകരിക്കുന്നതിന് അന്നത്തെ സംഭവവികാസങ്ങള്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (1 minute ago)

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (5 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (12 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (15 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (20 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (22 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (41 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (51 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (51 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (54 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (55 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (56 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (1 hour ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

Malayali Vartha Recommends