Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പനി പിടിച്ചപ്പോള്‍ കൃപാസനം അച്ചന്‍ പോയത്ആശുപത്രിയിൽ... രോഗശാന്തിക്ക് കൃപാസനം പത്രം അരച്ചുകലക്കുന്നവർ ഇതൊക്കെ കാണണം...

09 JULY 2019 04:08 PM IST
മലയാളി വാര്‍ത്ത

കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച യുവതി ആശുപത്രിയിലായതിനെതുടര്‍ന്ന് വാർത്തകളിൽ നിറഞ്ഞ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃപാസനം അച്ചന്‍ എന്നറിയപ്പെടുന്ന ഫാ ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചേർത്തല തൃച്ചാറ്റുകുളത്ത് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്ത് ആശുപത്രിയിൽ ആയതോടെയാണ് കൃപാസനം അച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതോടെ കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ പറഞ്ഞിരുന്നു . പത്രം കത്തിച്ച്‌ ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന്, ഫാദര്‍ ജോസഫ് ഫേസ്ബുക്ക് വീഡിയോയിലൂടെയും വ്യക്തമാക്കുന്നുണ്ട്.

രണ്ടു ദിവസം മുന്‍പാണ് കടുത്ത പനിയെ തുടർന്ന് കൃപാസനം അച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സഹൃദയ ആശുപത്രിയിലെ 106 ആം നമ്പർ റൂമിലാണ് അച്ചന്‍ തങ്ങുന്നത്. എല്ലാ തരം രോഗങ്ങള്‍ക്കും കൃപാസനം പത്രം അരച്ച്‌ കലക്കി കുടിക്കാന്‍ ചില കേന്ദ്രങ്ങ്ള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ചെയ്യരുതെന്ന് അച്ചന്‍ മുന്നറിയിപ്പും നല്‍കി, അതിന് ശേഷമാണ് ചികില്‍സയ്ക്ക് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ നിരന്തരം ചോദ്യങ്ങള്‍ എത്തുന്നതിനാല്‍ ആശുപത്രി അധികൃതര്‍ കൃപാസനം അച്ചന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

കൃപാസനം പത്രം എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്ന വാദം ചര്‍ച്ചയായതോടെ വിവാദത്തില്‍ അകപ്പെട്ട അച്ചനാണ് കൃപാസനം അച്ചന്‍. വിശ്വാസികള്‍ കൃപാസനം പത്രം അരച്ച്‌ കലക്കി കുടിക്കാന്‍ തുടങ്ങിയത് അപകടങ്ങള്‍ക്ക് വഴിവെച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന അച്ചന്‍ എന്ന രീതിയില്‍ കൃപാസനം അച്ചന്‍ വിവാദങ്ങളില്‍ അകപ്പെട്ടത്. കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച്‌ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനു തൊട്ടുപിന്നാലെയാണ് ആലപ്പുഴ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവവും പുറത്തുവരുന്നത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.

സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അദ്ധ്യാപിക പത്രം വിതരണം ചെയ്തത്. കുട്ടികള്‍ക്ക് പരീക്ഷാ വിജയത്തിന് വേണ്ടിയാണ് കൃപാസനം വിതരണം ചെയ്തത് എന്നാണ് അദ്ധ്യാപിക പറഞ്ഞത്. പഠിക്കുന്ന പുസ്തകത്തില്‍ കൃപാസനം സൂക്ഷിക്കണമെന്നും കിടക്കുമ്ബോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അദ്ധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അറിവ് പറഞ്ഞുകൊടുക്കേണ്ടവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്ന് പറഞ്ഞു രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

ഇതോടെ കൃപാസനം പത്രം രോഗശാന്തിക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തി കൃപാസനം ഡയറക്ടറായ ഫാദര്‍ വിപി ജോസഫ് വലിയപറമ്ബില്‍ രംഗത്ത് വന്നിരുന്നു. കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല എന്നും മറിച്ച്‌ ദൈവത്തിന്റെ ജനമധ്യത്തിലെ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കലാണ് ഈ പത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച്‌ ശരീരത്തില്‍ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു.

കൃപാസനം പത്രത്തിന്റെ സ്വാഭാവിക ലക്ഷ്യത്തിനപ്പുറത്ത് രോഗശാന്തിക്കായി ഉപയോഗിക്കാന്‍ പാടില്ലായെന്ന് ഫാദര്‍ വ്യക്തമാക്കി. ഇപ്പോഴുള്ള തെറ്റായ പ്രചാരണങ്ങള്‍ നിര്‍ത്തലാക്കാന്‍ കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ഇനി പത്രത്തില്‍ത്തന്നെ പ്രിന്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. ഇനി വിശ്വാസികളുടെ അവസരമാണ് അവര്‍ ഇതില്‍ നിന്ന് പിന്മാറുമോന്നാണ് ഞാന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രോഗശാന്തിക്ക് പലരും കൃപാസനം പത്രത്തെ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുക കൂടിയാണ് അച്ചന്‍ ചെയ്തത്. ഈ വിശദീകരണവും യൂ ടൂബില്‍ വൈറലായിരുന്നു. ഈ വീഡിയോ ചര്‍ച്ചയാകുമ്ബോഴാണ് അച്ചനും ചികില്‍സ തേടി ആശുപത്രിയിലെത്തുന്നത്.

പൈതൃക പഠനകേന്ദ്രമായി ആരംഭിച്ച കൃപാസനം സാംസ്‌കാരിക മിഷനാണ് പിന്നീട് മരിയന്‍ ധ്യാനകേന്ദ്രമായി മാറിയത്. കൃപാസനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയുരുന്നുണ്ട്. കലവൂരിലെ കൃപാസനം മരിയന്‍ ധ്യാനകേന്ദ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അച്ചന്‍ എത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (59 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends