Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

ദോശരാജാവായ 71കാരന്റെ ജീവിതം ഇനി ജയിലില്‍ തന്നെ; ജീവനക്കാരന്റെ ഭാര്യയുടെ സൗന്ദര്യത്തിൽ വശംവദനായി ജ്യോതിഷന്റെ വാക്കുകേട്ട് മൂന്നാം ഭാര്യയാക്കാൻ തൊഴിലാളിയെ കൊന്നുകുഴിച്ച് മൂടിയ ശരവണ ഭവൻ മുതലാളിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

09 JULY 2019 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതിയായ ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. തന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്. ശിക്ഷ തുടങ്ങുന്ന ജൂലായ് ഏഴിന് രാജഗോപാല്‍ കീഴടങ്ങണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഇത് നീട്ടി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ നല്‍കിയ ഹര്‍ജി ജസ്‌റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്ക് ശേഷം ചൂണ്ടാക്കാട്ടുന്നതിലെ നിയമസാധുത കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.

ഇതോടെ ലോക പ്രശസ്തനായ ഈ 71കാരന്റെ ജീവിതം ഇനി ജയിലിൽ തന്നെയായിരിക്കും. നേരത്തേ മദ്രാസ് ഹൈക്കോടതിയും രാജഗോപാലിന് ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ രാജഗോപാല്‍ കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ശരവണഭവന്റെ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജഗോപാലിന് രണ്ടു ഭാര്യമാരുള്ളതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിക്കുകയും 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിക്കുകയും പക്ഷേ, ഇവരെ വെറുതെ വിടാന്‍ രാജഗോപാല്‍ തയ്യാറായിരുന്നില്ല.

വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തര ഭീഷണിയെ തുടര്‍ന്ന് 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാള്‍ മലയിലെ വനത്തിനുള്ളില്‍ മറവുചെയ്‌ത നിലയില്‍ കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്. 2001 ഒക്ടോബറിലാണ് പ്രിന്‍സ് ശാന്തകുമാറിനെ ചെന്നൈയില്‍ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രിന്‍സ് ശാന്തകുമാര്‍ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. അണ്ണാച്ചി എന്നാണ് രാജഗോപാല്‍ അറിയപ്പെട്ടിരുന്നത്. സൗത്ത് ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയാണ് ശരവണഭവന്‍.

ജ്യോതിഷന്‍ പറഞ്ഞതു പ്രകാരമാണ് 20 വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശരവണഭവന്‍ ഹോട്ടല്‍ ഉടമ രാജഗോപാല്‍ ഒരുങ്ങിയത്. അയാളുടെ മൂന്നാമെത്തെ വിവാഹമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രിന്‍സുമായി അടുപ്പത്തിലാണെന്ന് മനസിലാക്കിയ രാജഗോപാല്‍ പ്രിന്‍സിനെ ക്രൂരമായി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിക്കരികില്‍ നിന്ന് പ്രിന്‍സിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കൊടൈക്കനാലിലാണ് പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജഗോപാല്‍ കുറ്റക്കാരനാണെന്ന് പൊലീസ് കൊണ്ടെത്തിയത്. എസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ശരവണഭവന് ഹോട്ടലുകളുണ്ട്. ഇന്ത്യയില്‍ മാത്രം 25 ഹോട്ടലുകളാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (11 minutes ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (20 minutes ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (37 minutes ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (46 minutes ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (58 minutes ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (1 hour ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (8 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (8 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (8 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (8 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (8 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (8 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (9 hours ago)

Malayali Vartha Recommends