Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രവസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആ്ന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയെ രക്ഷിക്കാന്‍ നീക്കം

09 JULY 2019 04:04 PM IST
മലയാളി വാര്‍ത്ത

പ്രവസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആ്ന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയെ രക്ഷിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ചേരാനിരുന്ന ജില്ലാ കമ്മിറ്റിയോഗം മാറ്റിവെച്ചു. നടപടിയെടുക്കണമെന്ന് കീഴ്ക്കഘടങ്ങള്‍ മുറവിളി കൂട്ടുന്നതിനിടെ കമ്മിറ്റി ചേര്‍ന്നാല്‍ പ്രശ്‌നമാകുമെന്ന് മുന്നില്‍ കണ്ടാണ് നിക്കമെന്ന് അറിയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസൗകര്യം കാരണമാണ് യോഗം മാറ്റിവെച്ചെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കിയ ശേഷം ജില്ലാ കമ്മിറ്റി ചേരാമെന്ന നിലപാടിലാണ് നേതൃത്വം എന്നറിയുന്നു. 

പ്രവാസി വ്യവസായിയുടെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ച ചെയ്യാന്‍ ആദ്യമായാണ് ജില്ലാ കമ്മിറ്റി ചേരാനിരുന്നത്. പൊടുന്നനെ ഇത് മാറ്റിവെച്ചത് തന്ത്രപൂര്‍വ്വമായ നിലപാടാണെന്ന് അറിയുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷം ജില്ലാ കമ്മിറ്റി ചേരുകയും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ലക്ഷ്യം. അങ്ങനെ വിമര്‍ശനങ്ങള്‍ക്ക് തടയിടാനാണ് സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. സാജന്റെ മരണകാരണം നഗരസഭയുടെയും ചെയര്‍പേഴ്‌സന്റെയും അനാസ്ഥയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ശ്യാമളയ്ക്കും വീഴ്ച പറ്റിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പൊതുയോഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലും ഇതേ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ പൊതുയോഗത്തിലെ വിമര്‍ശനം പാര്‍ട്ടി സംഘടനാ രീതിക്ക് എതിരാണെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്നു. 

ചെയര്‍പേഴ്‌സണ് തെറ്റ് പറ്റിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിടിവാശി കാരണമാണ് അനുമതി വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആ രീതിയിലുള്ള പ്രചരണം വരുംദിവസങ്ങളില്‍ നടത്താനാണ് നീക്കം. അനുമതി നല്‍കിയാല്‍ എന്തുകൊണ്ട് പി.കെ ശ്യാമളയെ പുറത്താക്കിയില്ലെന്നും അവര്‍ക്കെതിരെ നടപടി എടുത്തില്ലെന്നും വിശദീകരിക്കാനാവും. സെന്ററിന് അനുമതി നല്‍കുന്നതില്‍ ചെയര്‍പേഴ്‌സണ് കാര്യമായ അധികാരമില്ലെന്നും സര്‍ക്കാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി. ജയരാജനും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും തമ്മിലുള്ള തര്‍ക്കമാണ് കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കുന്നതിന് താമസം വന്നെന്നാണ് സാജന്റെ ഭാര്യ ആരോപിക്കുന്നത്. ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാനേതൃത്വം തനിക്ക് ഉറപ്പ് നല്‍കിയിരുന്നെന്നും ഇവര്‍ പറയുന്നു.

ശ്യാമളയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച പി.ജയരാജനെ കോടിയേരി തിരുത്തിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയും ഉണ്ടാവുമെന്ന് സൂചനയുണ്ട്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരാകെ പി.കെ ശ്യാമളയ്ക്ക് എതിരാണ്. മറ്റ് പല പദ്ധതികളോടും ഇവര്‍ സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് നിരവധി സംരംഭകര്‍ ആരോപിച്ചിരുന്നു. അക്കാര്യത്തിലൊന്നും യാതൊരു അന്വേഷണവും പാര്‍ട്ടി നടത്തിയിട്ടില്ല. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത കണ്ണൂരില്‍ രൂക്ഷമാകുമ്പോള്‍ സമാവായ ശ്രമങ്ങള്‍ നേതൃത്വം നടത്തുന്നില്ല. സി.ഒ.ടി നസീര്‍ വധശ്രമത്തില്‍ പി. ജയരാജനെതിരെ ആരോപണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ നോക്കി. എന്നാല്‍ ജയരാജന് പങ്കില്ലെന്ന് നസീര്‍ ആദ്യമേ വ്യക്തമാക്കിയതിനാല്‍ അത് ചീറ്റിപ്പോവുകയായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (59 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (6 hours ago)

Malayali Vartha Recommends