Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ആദ്യം പെട്രോൾ പിന്നെ വൈദ്യുതി, സാധാരണക്കാരന്റെ വെള്ളം കുടിയും മുട്ടിക്കുമോ; സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജി​ന് പി​ന്നാ​ലെ വെ​ള്ള​ക്ക​ര​വും കൂ​ട്ടി​യേ​ക്കും

10 JULY 2019 05:37 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജി​ന് പി​ന്നാ​ലെ വെ​ള്ള​ക്ക​ര​വും കൂ​ട്ടി​യേ​ക്കും. വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ ചെ​ല​വ് വ​ർ​ധി​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള നീ​ക്കം. അ​ധി​ക​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി​യ ശേ​ഷം ജ​ല​ അ​ഥോ​റി​റ്റി ഉ​ട​ന്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കും. ഇ​തി​നാ​യി ജ​ല അ​തോ​റി​റ്റി പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാൽ ബിപിഎല്‍ വിഭാഗത്തെ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാക്കി.പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപയാണ് കൂടുക. അന്‍പത് യൂണിറ്റ് വരെ രണ്ട് രൂപ 90 പൈസയായിരുന്ന നിരക്ക് മൂന്ന് രൂപ പതിനഞ്ച് പൈസയാക്കി ഉയര്‍ത്തി. 25 പൈസയാണ് വര്‍ധന. 51 മുതല്‍ 300 യൂണിറ്റ് വരെ പുതിയ നിരക്ക് പ്രകാരം മുപ്പത് പൈസയുടെ വര്‍ധനവാണ് ഉള്ളത്. 301 മുതല്‍ 350 യൂണിറ്റ് വരെ നാല്‍പ്പത് പൈസയാണ് വര്‍ധന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പരമാവധി വര്‍ധന യൂണിറ്റിന് നാല്‍പ്പത് പൈസയാണെന്ന് റഗുലേറ്ററി അതോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ അറിയിച്ചു.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നിലവിലെ ചാര്‍ജ്ജ് 100 രൂപ എന്നത് 120 രൂപയായി ഉയര്‍ത്തി. 10 കിലോ വാട്ടിന് മുകളിലും 20കിലോവാട്ടിനും താഴെയും ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. 20 കിലോവാട്ടിന് മേലെയുള്ളവര്‍ക്ക് 20 രൂപയാണ് വര്‍ധനവ്.

2011– 2017 കാലയളവില്‍ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 6,686 കോടിരൂപയാണ്. എന്നാല്‍ ഇപ്പോഴത് എണ്ണായിരം കോടി കവിഞ്ഞു. വായ്പ തിരിച്ചടവിന് മാത്രം 14,00കോടിരൂപ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധന. വൈദ്യുതി ബോര്‍ഡിന്റെ ഉപയോക്താക്കളില്‍ എഴുപത്തെട്ടുശതമാനവും വീടുകളാണ്. വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നതും അവര്‍തന്നെ. അതുകൊണ്ട് നിരക്ക് വര്‍ധന ഏറ്റവും ബാധിക്കുക ഗാര്‍ഹിക ഉപയോക്താക്കളെയാണ്. ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 12 ശതമാനം മാത്രമാണ് ജലം. ഇത് പതിനഞ്ചുദിവസത്തേയ്ക്ക് മാത്രം തികയും. മഴപെയ്തില്ലെങ്കില്‍ ഗുരുതതര പ്രതിസന്ധിയിലേയ്ക്കാണ് കേരള നീങ്ങുന്നത്.

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നുമായിരുന്നു മണി പറഞ്ഞത്. എന്നാൽ ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി ചെയർമാൻ. ജൂലൈ 31 വരെ വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമുകളിലുണ്ട്. വൈദ്യുതി നിയന്ത്രണത്തിൽ അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന കെഎസ്ഇബി ബോർഡ് യോഗം കൈക്കൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു.

രണ്ടാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പെട്രോളിനും ഡീസലിനും വിലകൂടി. സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വര്‍ധിപ്പിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (13 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (36 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (48 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends