Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു, അച്ഛന്റെ മരണത്തിന് ദൃക്‌സാക്ഷിയായി മകളും, ആ കാഴ്ച യാത്രക്കാരെ കണ്ണീരിലാഴ്ത്തി

11 JULY 2019 07:05 AM IST
മലയാളി വാര്‍ത്ത

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഇതേ ബസിലെ യാത്രക്കാരിയായിരുന്ന മകള്‍ അച്ഛന്റെ മരണത്തിനു ദൃക്‌സാക്ഷിയായി. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ കെ.ജയരാജ്(55) ആണ് നാല്‍പതു യാത്രക്കാരുമായുള്ള ഓട്ടത്തിനിടയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
സഹയാത്രികനും കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാരനുമായ സുഹൃത്താണ് പകരം ഡ്രൈവറായത്. കല്ലറ മുതുവിള പരപ്പില്‍നിന്ന് നെടുമങ്ങാട്ടേക്കു വരികയായിരുന്ന ബസിലെ ഡ്രൈവര്‍ ജയരാജ് ശാരീരിക അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ബസ് പുത്തന്‍പാലം മൂഴിക്കു സമീപം ഒതുക്കിനിര്‍ത്തി, െ്രെഡവിങ് സീറ്റിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി.

ഉടനെ ബസിലെ യാത്രക്കാരനും സഹജീവനക്കാരനുമായ ടി.ശിവകുമാര്‍ ജയരാജിനെ ഡ്രൈവിങ് സീറ്റില്‍നിന്നു മാറ്റിയശേഷം ബസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും ജയരാജ് മരിച്ചിരുന്നു. നെടുമങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ജയരാജിന്റെ ഇളയമകള്‍ ജയരാഗിണി ഇതേ ബസില്‍ യാത്രക്കാരിയായിരുന്നു. അച്ഛന്റെ മരണത്തിന് മകള്‍ സാക്ഷിയായത് സങ്കടകരമായ അനുഭവമായി.
തന്റെ ബസിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷിക്കാന്‍ ജയരാജ് പരമാവധി ശ്രമിച്ചു. മനസ്സാന്നിദ്ധ്യം കൈവിടാതെ ബസ് സുരക്ഷിതമായ സ്ഥലത്ത് ഒതുക്കിയശേഷമാണ് ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞുവീണത്.

പി.എസ്.സി. വഴി നിയമിതനായ ജയരാജ് 11 വര്‍ഷമായി നെടുമങ്ങാട് ഡിപ്പോയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. മുമ്പ് താത്കാലികാടിസ്ഥാനത്തിലും 10 വര്‍ഷം ഇവിടെ ജോലിനോക്കിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് ജയരാജ്. വിരമിക്കാന്‍ ഒമ്പതു മാസം ബാക്കി നില്‍ക്കവേയാണ് ജോലിക്കിടയില്‍ ജയരാജ് മരിച്ചത്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നെടുമങ്ങാട് ഡിപ്പോയിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. കെ.എസ്.ആര്‍.ടി.സി.ക്കു വേണ്ടി ഡി.ടി.ഒ. കെ.സുരേഷ്‌കുമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കള്‍: ജയരഞ്ജിനി, ജയരാഗിണി. മരുമകന്‍: ഉണ്ണി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (13 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (36 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (48 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends