Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

ആരാണ് ഇന്ദിര ജയ്‌സിങ്ങ്? വിവാദമായ നിരവധി കേസുകളില്‍ മിന്നുന്ന വിജയം നേടി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വക്കീലായി; അഡീക്ഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിത; ശബരിമല കേസ് കൂടി ഏറ്റെടുത്തതോടെ മലയാളികള്‍ക്കും സുപരിചിത

12 JULY 2019 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

ഇന്ത്യയില്‍ തന്നെ ഏറ്റവും വിലപിടിപ്പുള്ള വക്കീലന്‍മാരില്‍ ഏറ്റവും പ്രമുഖയാണ് ഇന്ദിര ജയസിംഗ്. എന്തിന് ചീഫ് ജസ്റ്റിന് നേരെയുണ്ടായ വിവാദത്തിലും ഇന്ദിര ജയസിങ്ങിന്റെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. നമ്മുടെ ശബരിമല വിഷയത്തില്‍ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും വേണ്ടി വാദിച്ചതും ഇന്ദിര ജയസിങ്ങാണ്. 

അതേസമയം വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഇന്ദിര ജെയ്‌സിംഗിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരിക്കുകയാണ്. കേസില്‍ ഇന്ദിര ജെയ്‌സിംഗിന്റെ ഭര്‍ത്താവും അഭിഭാഷകനുമായ ആനന്ദ് ഗ്രോവര്‍ പ്രതിയാണ്. വര്‍ഷങ്ങളായി മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുകയാണെന്നാണ് ഇന്ദിര ജെയ്‌സിംഗ് പ്രതികരിച്ചത്. 

അതേസമയം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്തിയ നടപടിക്കെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അനാവശ്യമായ സിബിഐ റെയ്ഡുകള്‍ അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. സമ്മര്‍ദം ചെലുത്തി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 20ഓളം എംപിമാരാണ് കത്തില്‍ ഒപ്പിട്ടത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിബിഐ നടപടിക്കെതിരെ രംഗത്തെത്തി. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതികരിച്ചില്ല. 

ദില്ലിയിലെ നിസാമുദ്ദീനിലുള്ള വീട്ടിലും ഓഫിസിലുമാണ് വ്യാഴാഴ്ച വൈകുന്നേരം സിബിഐ റെയ്ഡ് നടത്തിയത്. ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‌സിംഗും നേതൃത്വം നല്‍കുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന എന്‍ജിഒക്ക് ലഭിച്ച വിദേശ സഹായം വകമാറ്റി ചെലവാക്കിയെന്നാരോപിച്ച് സിബിഐ നേരത്തെ കേസെടുത്തിരുന്നു.

സിബിഐ എഫ്‌ഐആറില്‍ ഇന്ദിര ജെയ്‌സിംഗിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ദിരക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലിരിക്കുമ്പോള്‍ കളക്ടീവ് ലോയേഴ്‌സില്‍നിന്ന് 96.60 ലക്ഷം രൂപ ഇന്ദിര ജെയ്‌സിംഗ് കൈപ്പറ്റിയെന്ന് സിബിഐ ആരോപിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗവണ്‍മെന്റ് സേവനമല്ലെന്നും വിദേശ ഫണ്ട് വാങ്ങുന്നതില്‍ തന്നെ വിലക്കിയിട്ടില്ലെന്നും ഇന്ദിര ജെയ്‌സിംഗ് വ്യക്തമാക്കി. 
വിദേശ ഫണ്ട് ഉപയോഗിച്ച് വിമാന യാത്ര നടത്തിയെന്നും സര്‍ക്കാറിനെതിരെ സമരം സംഘടിപ്പിച്ചെന്നും ആരോപിച്ചാണ് കേസ്. 

പ്രശസ്തയായ അഭിഭാഷകയാണ് ഇന്ദിര ജയ്‌സിങ്. 1940ല്‍ മുംബൈയിലാണ് ജനനം. മുംബൈയില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭാസം. തുടര്‍ന്ന് ബംഗലൂരുവില്‍ നിന്ന് ഉപരിപഠനം നടത്തിയ അവര്‍ 1962ല്‍ നിയമത്തില്‍ ബിരുദം നേടി. 1986ല്‍ ബോംബെ ഹൈക്കോടതിയുടെ ആദ്യത്തെ സീനിയര്‍ അഡ്വക്കേറ്റ് ആയി അവര്‍ നിയമിതയായി. 2009ല്‍ ഇന്ത്യയിലെ അഡിക്ഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി ഇന്ദിര നിയമിക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. അഭിഭാഷകവൃത്തിയുടെ തുടക്കം മുതല്‍ക്കു തന്നെ മനുഷ്യാവകാശ സംരക്ഷണം, സ്ത്രീകളുടെ അവകാശങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നി മേഖലകളില്‍ ആയിരുന്നു അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

സ്ത്രീകള്‍ക്കെതിരെ ഉള്ള വിവേചനത്തിനെതിരെ ഒട്ടനവധി കേസുകള്‍ ഇന്ദിര ജയ്‌സിങ് വാദിച്ചിട്ടുണ്ട്. കേരളത്തിലെ സിറിയന്‍ കത്തോലിക്കാ വിഭാഗത്തിലെ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം സാധ്യമാക്കിയതു ഇന്ദിര വാദിച്ച മേരി റോയ് കേസ് വഴിയാണ്. ഡിയോള്‍ ബജാജ് കേസ് ജയിച്ചത് ഇന്ദിരയുടെ അഭിഭാഷക ജീവിതത്തിലെ നാഴികക്കല്ല് മാത്രമായിരുന്നില്ല, ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ഉള്ള ശക്തമായ വിധി കൂടിയായിരുന്നു. ചീഫ് ജസ്റ്റിസ് എ.എസ്.ആനദ് വിധിപറഞ്ഞ ഗിത ഹരിഹരന്‍ കേസ് വഴി കുട്ടികളുടെ പേരിനൊപ്പം മാതാവിന്റെ പേര് ചേര്‍ക്കുന്നതും സാധ്യമാണ് എന്നത് വ്യക്തമായി. ഹിന്ദു നിയമപ്രകാരം അമ്മ കുട്ടിയുടെ പ്രകൃത്യായുള്ള രക്ഷിതാവാണ് എന്നായിരുന്നു ഇന്ദിര ജൈസിംഗ് ഈ കേസില്‍ ഉന്നയിച്ച പ്രധാന വാദം. കേരള ഹൈക്കോടതിയില്‍ ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ വിവേചനത്തിനെതിരെ ശക്തമായി വാദിക്കുക വഴി ക്രിസ്ത്യാനികളായ സ്ത്രീകള്‍ക്കും വിവാഹമോചന അധികാരം ലഭിച്ചു.

ഭോപാല്‍ ദുരന്തത്തിന്റെ ഇരകളയാവര്‍ക്ക് വേണ്ട നഷ്ടപരിഹാരം അമേരിക്കന്‍ കമ്പനിയായ യുണിയന്‍ കാര്‍ബൈഡ് കൊടുക്കണം എന്ന് കോടതിയില്‍ വാദിച്ചത് ഇന്ദിരയാണ്. ഒട്ടനവധി പരിസ്ഥിതി സംബന്ധിയായ കേസുകള്‍ ഇവര്‍ വാദിച്ചിട്ടുണ്ട്. നിരാലംബരായി മുംബൈയിലെ തെരുവുകളില്‍ കഴിഞ്ഞവര്‍ക്ക് നീതി ലഭിക്കുവാന്‍ വേണ്ടിയും ഇവര്‍ നീതി ന്യായ വ്യവസ്ഥയില്‍ ശബ്ദമുയര്‍ത്തി. 

അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ട നിയമ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ് ലോയേഴ്‌സ് കളക്ടിവ് ആരംഭിച്ചത്. ഇതിന്റെ ആദ്യത്തെ സെക്രട്ടറിയും ഇന്ദിര ജയ്‌സിങ്ങ് ആയിരുന്നു. ഇതിന്റെ പേരില്‍ തന്നെയാണ് ഇപ്പോള്‍ പെട്ടു പോയതും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (6 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (6 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (6 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (6 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (7 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (7 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (7 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (8 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (8 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (8 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (9 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (9 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (9 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (10 hours ago)

Malayali Vartha Recommends