കസ്റ്റഡിയില്‍ മരണപ്പെട്ട രാജ്കുമാറിന്റെ പണമിടപാടുകള്‍ വലിയ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നു... കേസില്‍ വമ്പന്മാരുടെ ഇടപെടല്‍, കൊല്ലാന്‍ പറഞ്ഞതാര് ഞെട്ടിക്കുന്ന മൊഴി പുറത്ത്

കസ്റ്റഡിയില്‍ മരണപ്പെട്ട രാജ്കുമാറിന്റെ പണമിടപാടുകള്‍ വലിയ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. സംഭവത്തില്‍ വമ്പന്മാരുടെ ഇടപെടല്‍ ഉണ്ട് എന്നതിനുള്ള മൊഴി പുറത്തുവന്നിരിക്കുകയാണ്. ഒരു തട്ടിപ്പുകേസില്‍ ഇത്തരത്തില്‍ മൂന്നാം മുറ അടക്കമുള്ള ക്രൂര പീഠനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയതിന്റെ സാഹചര്യമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. കൊലപാതകത്തിനു പിന്നില്‍ ആരോ ഉണ്ട് എന്ന കാര്യം ഇപ്പോള്‍ ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടതാണ്. അതിനുള്ള ഉത്തരം തേടുകയാണ് ഇപ്പോള്‍ െ്രെകംബ്രാഞ്ച്. പണംകൈമാറുന്നത് ആര്‍ക്കെന്ന് അറിയാതിരിക്കാന്‍ രാജ്കുമാര്‍ ശ്രദ്ധിച്ചിരുന്നെന്നും ഒപ്പം കൊണ്ടുപോയെങ്കിലും പലയിടത്തും തനിക്ക് വിലക്കുണ്ടായിരുന്നു എന്നാണ് ഹരിതചിട്ടി തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സ്ഥാപനത്തിന്റെ എം.ഡിയുമായ ശാലിനി മൊഴി നല്‍കിയിരിക്കുന്നത്.
കൈമാറാന്‍ കൊണ്ടുപോകുന്ന തുക ചില അവസരങ്ങളില്‍ അതേപടി കുമാറിന്റെ കൈവശം പിന്നീട് കണ്ടിരുന്നുവെന്നതടക്കം ദുരൂഹ സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന മൊഴികളും ഇവരില്‍നിന്ന് െ്രെകംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഒന്നാംപ്രതി രാജ്കുമാര്‍ ജയിലില്‍ മരിച്ച സംഭവത്തിലാണ് ശാലിനിയെ ചോദ്യംചെയ്തത്. റിമാന്‍ഡിലായിരുന്ന ശാലിനി ജാമ്യത്തിലിറങ്ങിയശേഷം ആറുദിവസം കാണാതായിരുന്നു. നേരത്തേ നല്‍കിയ മൊഴിയുടെ തുടര്‍ച്ചയായായാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നെടുങ്കണ്ടം റെസ്റ്റ് ഹൗസില്‍വെച്ച് എടുത്തത്.
കുമളിയിലാണ് ഓരോ ദിവസത്തെയും കലക്ഷന്‍ കൈമാറിയിരുന്നതെന്നും ഇവിടെ എത്തിയാല്‍ കാറിന്റെ െ്രെഡവര്‍ അജിയെയും തന്നെയും മാറ്റിനിര്‍ത്തി കുറച്ചകലെ തനിയെ പോയി തിരികെവരികയാണ് രാജ്കുമാര്‍ ചെയ്തിരുന്നതെന്നും ശാലിനി പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചാല്‍ താന്‍മാത്രം അറിയേണ്ട കാര്യങ്ങളില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും ഇവര്‍ പറയുന്നു. അതേസമയം, കുമളിയില്‍ ശാലിനിയും രാജ്കുമാറും അടക്കം തങ്ങിയിരുന്നതിന്റെ ലോഡ്ജ് രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. രാജ്കുമാര്‍ പണം കൈമാറിയിരുന്നെന്ന് പറയുന്ന അഭിഭാഷകന്‍ നാസറിനെ താന്‍ കണ്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശാലിനി. അയാളെക്കുറിച്ച് തനിക്കൊന്നുമറിയില്ല. നാസര്‍ എന്നു പരിചയപ്പെടുത്തി അജ്ഞാതനായിനിന്ന 'ബോസ്' ഇല്ലെന്ന സംശയം ശാലിനി തന്നെ െ്രെകംബ്രാഞ്ച് മുമ്പാകെ പ്രകടിപ്പിച്ചതായും അറിയുന്നു. ഇതില്‍ സത്യമുണ്ടോയെന്നാണ് കണ്ടെത്തേണ്ടത്. അതല്ല പണം കൊണ്ടുപോയവര്‍ ശാലിനിയെ സ്വാധീനിച്ച് മൊഴി ഇങ്ങനെ പറയിച്ചതാണോയെന്നും കണ്ടെത്തണം.
കുമളിക്കപ്പുറം പോകാത്ത ശാലിനിയുടെ മൊഴിയും കുമളിയില്‍ തന്നെ പണം കൈമാറ്റം നടന്നിരുന്നെന്ന് ഉറപ്പിക്കാനാകാത്തതും ബോസിലേക്ക് എത്തുന്നതിന് തടസ്സമാണ്. അതേസമയം, മൊഴിയിലെ ചില സൂചനകള്‍ നാസര്‍ എന്ന ബോസിലേക്ക് എത്താനോ അതല്ലെങ്കില്‍ അങ്ങനെയൊരാളില്ലെന്ന് തെളിയിക്കാനോ തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണസംഘം സൂചന നല്‍കി.
അതേസമയം, കുമാറിന്റെയോ കുമാറിന്റെ അമ്മയുടെയോ പേരില്‍ മൂലമറ്റത്തെയോ ഏറ്റുമാനൂരിലേയെ ദേശസാത്കൃത ബാങ്കില്‍ ഒരുകോടിയുടെ നിക്ഷേപത്തിന്റെ പാസ്ബുക്ക് താന്‍ കണ്ടിരുന്നുവെന്ന് ശാലിനി മൊഴിനല്‍കി. രാജ്കുമാര്‍ മൂലമറ്റത്തുവെച്ച് ഒരു കടയില്‍ കയറിയപ്പോള്‍ തന്നെ ഏല്‍പിച്ച ബാഗില്‍ പരതിയപ്പോള്‍ ലഭിച്ച നാല് പാസ്ബുക്കുകളില്‍ ഒരെണ്ണം പെട്ടെന്ന് നോക്കാനായെന്നും ഇതില്‍ ഒരുകോടിയുടെ അക്കൗണ്ട് ബാലന്‍സ് ഉണ്ടായിരുന്നെന്നുമാണ് വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha

























