Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മിന്നല്‍ പരിശോധന കര്‍ശനമാക്കി ഋഷിരാജ് സിങ്... കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു, മൊത്തം പിടികൂടിയത് 54 ഫോണുകള്‍

12 JULY 2019 11:24 AM IST
മലയാളി വാര്‍ത്ത

ഏത് മേഖലയില്‍ ചാര്‍ജ്ജ് എടുത്താലും ഉടനടിയുള്ള നടപടികൊണ്ടും മിന്നല്‍ പരിശോധനകള്‍ കൊണ്ടും എന്നും വിറപ്പിക്കുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ് എന്നാല്‍ ആ നടപടിയോടെ തന്നെ നേതാക്കള്‍ അദേഹത്തെ ഒതുക്കാറും പതിവാണ്. എന്നാല്‍ ഇത്തവണ ജയില്‍ ഡിജിപി ആയ ശേഷം ഞെട്ടിക്കുകയാണ്. ജയിലുകളില്‍ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും നടക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് അദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ ഇടയായി തന്നെ മൂന്നു റെയ്ഡുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അദേഹം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് മൊബൈല്‍ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ ജയിലില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളുടെ എണ്ണം 54 ആയി. കണ്ണൂരില്‍ നേരത്തെ ഒരാഴ്ച നീണ്ടുനിന്ന റെയ്ഡില്‍ 44 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഫോണുകള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു. ജയില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലും നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഫോണ്‍ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് റൈഡ് നടത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 51 മൊബൈല്‍ ഫോണുകള്‍. ചാര്‍ജിംഗ് പോയിന്റുകളില്ലാത്ത ജയിലുകളില്‍ ഇത്രയധികം ഫോണുകള്‍ എങ്ങനെ ഉപയോഗിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് ചെന്നെത്തുന്നതാകട്ടെ ജയില്‍ ജീവനക്കാരിലേക്കും. ഇതേക്കുറിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.

കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് എണ്‍പതോളം ഫോണുകളാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഏറ്റവുമധികം ഫോണ്‍കോളുകള്‍ പോയതും ഇവിടെ നിന്നാണ്. ജൂണ്‍ 20 മുതലാണ് ഡിജിപിയുടെ നേതൃത്വത്തില്‍ ജയിലുകളില്‍ പരിശോധന ആരംഭിച്ചത്. കണ്ണൂര്‍ ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു ഫോണ്‍വിളിയാണ് ജയിലുകളിലെ ഫോണ്‍വേട്ടയ്ക്ക് കാരണമായതെന്നാണ് സൂചന. കതിരൂരിലെ ഒരു കേസുമായി ബന്ധമുള്ള പ്രതിയാണ് തിരുവനന്തപുരത്തെ ഉന്നതനെ ഫോണില്‍ വിളിച്ച് വിരട്ടിയതെന്നാണ് വിവരം. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിനെ ആവശ്യമില്ലാതെ ഒതുക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയുമെന്ന രീതിയിലായിരുന്നു ഭീഷണി. ഇത് അന്വേഷിച്ചപ്പോഴാണ് ഫോണ്‍വിളി വന്നത് ജയിലില്‍ നിന്നാണെന്ന് മനസിലായത്. ഇതോടെയാണ് ഫോണ്‍വേട്ട ശക്തമാക്കിയതും വിയ്യൂരിലെ അതിസുരക്ഷ ജയില്‍ ശക്തമാക്കിയതും.

തിരുവനന്തപുരത്തുള്ള പ്രമുഖനെ വിരട്ടിയ തടവുകാരനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുമെന്ന് വിവരങ്ങളുണ്ട്. അതേസമയം ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പേരിനു മാത്രം മതിയെന്ന് പൊലീസിന് ഉന്നതതലത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. ജയിലുകളില്‍ നിന്ന് ഫോണ്‍വിളി പോയവരില്‍ രാഷ്ട്രീയ പ്രമുഖരുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഇതിനെ തുടര്‍ന്നാണ് അന്വേഷണം മരവിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുന്നതിനാല്‍ അന്വേഷണം മരവിപ്പിക്കാന്‍ അവരും ശ്രമിക്കുന്നതായി വിവരങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (38 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (52 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends