ട്രാക്കില്‍ വീണ യുവാവിനെ രക്ഷപെടുത്താന്‍ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി

റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍, ട്രെയിന്‍ വരുന്നതുകണ്ട് ട്രാക്കില്‍ നിന്ന് ഓടി മാറാനുള്ള ശ്രമത്തിനിടയില്‍ പാളത്തില്‍ വീണ യുവാവിനെ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് രക്ഷിച്ചു.
തിരുവനന്തപുരം മുരുക്കുംപുഴ റെയില്‍വെ സ്റ്റേഷന് സമീപം അഭിലാഷ് ഭവനില്‍ അഭിലാഷ് ആണ് ട്രാക്കില്‍ വീണത്. ട്രാക്കിന് സമീപത്താണ് അഭിലാഷിന്റെ വീട്. യുവാവ് വീഴുന്നത് കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
എന്‍ജിന്റെ ആദ്യസെറ്റ് ചക്രങ്ങള്‍ അഭിലാഷിനെ മറികടന്നിരുന്നു. പാളത്തിന്റെ മധ്യഭാഗത്ത് കിടന്നതിനാല്‍ ചക്രങ്ങള്‍ കയറിയില്ല. എന്നാല്‍ എന്‍ജിന്റെ ഭാഗങ്ങള്‍ വസ്ത്രങ്ങളില്‍ കുടുങ്ങാന്‍ തുടങ്ങിയ നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്.
ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗ്‌സഥരുടെ സഹായത്തോടെയാണ് ഇയാളെ പുറത്തെടുത്തത്.
പാളത്തില്‍ അതിക്രമിച്ച് കടന്നതിന് അഭിലാഷിനെതിരെ കേസെടുത്തിട്ടുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പി കളയാന്‍ പോയതാണെന്ന് അയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പുനലൂര്‍ മധുര പാസഞ്ചറിന് മുന്‍പിലേക്ക് ഇയാള്‍ വീണത്.
https://www.facebook.com/Malayalivartha

























