അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടി, നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പെണ്‍കുട്ടിയ്ക്കായി തെരച്ചില്‍ തുടരുന്നു

അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി. എരമല്ലൂര്‍ സ്വദേശിനി ജിസ്‌ന ജോണ്‍സനെയാണ് കാണാതായത്. രാവിലെ ഏഴരയോടെ കൊച്ചി- ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍നിന്നാണ് ജിസ്‌ന ചാടിയത്.
ഇന്ന് രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വരുന്ന ജിസ്‌നയെ കണ്ടവരുണ്ട്. സാധാരണയെന്ന പോലെ നടന്നു വന്ന പെണ്‍കുട്ടി പെട്ടെന്ന് നില്‍ക്കുകയും കായലിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പനങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ ജിസ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. രാവിലെ കായലില്‍ നല്ല അടിയൊഴുക്കുള്ള സമയമായതിനാല്‍ പെണ്‍കുട്ടി ഒഴുകി ദൂരേയ്ക്ക് പോയിരിക്കാനും സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് തിരച്ചില്‍ തുടരുന്നത്. ജെസ്‌ന ആത്മഹത്യ ശ്രമം നടത്തിയതിനു പിന്നിലെ കാരണം വ്യക്തമല്ല. കലൂരിലുള്ള കൊച്ചിന്‍ ടെക്‌നിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ജിസ്‌ന.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























