Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ആ പരിഹാസത്തിന് ഇതാണ് മറുപടി ..പ്ലാവില പരാമർശത്തിന് വെടിക്കെട്ട് റിപ്ലൈ

12 JULY 2019 09:06 PM IST
മലയാളി വാര്‍ത്ത

ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് കളം നിറയുകയാണ് ,ബിജെപിയിലേക് ചേക്കേറിയ കോൺഗ്രസ്കാരെ പരിഹസിച്ച് സംസാരിച്ച കേരളം മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി വി ഡി സതീശൻ രംഗത് എത്തിയിരിക്കുകയാണ് .ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പറഞ്ഞത്

'കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്‍റെ തെളിവുകളാണിപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ട്. പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ, അത് പറയുന്നില്ല. തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതി.'- പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലെ കൂട്ടരാജിയെ സംബന്ധിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്‍ക്കാന്‍ പാടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വിജയങ്ങള്‍ വരുമ്ബോള്‍ മാത്രമല്ല പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്ബോള്‍ അതിനെ നേരിടുന്നതിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ പണം നീക്കിവച്ചില്ലെന്നും എയിംസ് പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസുകാരെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പരിഹാസരൂപത്തിലുള്ള പരാമര്‍ശത്തിനാണ് വി ഡി സതീശന്‍ മറുപടിയുമായെത്തിയത്. 'കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിന് പകരം ബിജെപിയുടെ കുതിരക്കച്ചവടത്തെ എതിര്‍ക്കുകയാണ് വേണ്ടത്. ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച്‌ എന്താണ് അഭിപ്രായം? മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിക്കുന്നത് സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മതി.'- വി.ഡി സതീശന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (8 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (24 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (49 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends