Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കയ്യോ കാലോ എടുത്തിട്ട് മകനെ തിരികെ തരാമായിരുന്നില്ലേ: ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ സിന്ധു; 'നീ നിബിന്‍ വിളിച്ചാല്‍ ഒപ്പം പോകരുത്'; അമ്മയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അവന്‍ പോയത് മരണത്തിലേക്ക്

13 JULY 2019 01:19 AM IST
മലയാളി വാര്‍ത്ത

'നീ നിബിന്‍ വിളിച്ചാല്‍ ഒപ്പം പോകരുത്' എന്ന് അമ്മ സിന്ധു മകന്‍ അര്‍ജുന് മുന്നറിയിപ്പു നല്‍കിയതാണ്. അന്ന് എന്തിനാണത് പറഞ്ഞതെന്നു ചോദിച്ചാല്‍, ദൈവം പറയിച്ചതാകുമെന്നാണ് സിന്ധു പറയുന്നത്. അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഐസിയുവില്‍ നിന്നെല്ലാം പുറത്തിറങ്ങിയ ശേഷമാണു നിബിന്‍ കാണാന്‍ വന്നത്. അന്ന് അര്‍ജുന്റെ ആരോഗ്യത്തെക്കുറിച്ചു ചോദിക്കുന്നതിനുപകരം, എന്റെ ചേട്ടനെ നീ എന്താ പറഞ്ഞ് ഹെല്‍മറ്റ് വയ്പിക്കാതിരുന്നത് എന്നു മാത്രമാണ് ചോദിച്ചത്.

'ഞാന്‍ പറഞ്ഞാലും കേള്‍ക്കില്ലാരുന്നെടാ' എന്ന അര്‍ജുന്റെ മറുപടിക്കു പോലും കാത്തുനില്‍ക്കാതെ അവന്‍ പുറത്തേയ്ക്കു പോയി. അന്നേ അവന്റെ ദേഷ്യം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാകും, നാലു ദിവസം മുമ്പ് നിബിന്‍ വന്ന് വിളിച്ചുകൊണ്ടു പോയപ്പോള്‍ ഇങ്ങനെ പറഞ്ഞത്. അവന്‍ പാവമാണമ്മേ, ചേട്ടനെ അവന് അത്ര ഇഷ്ടമായിരുന്നു എന്നായിരുന്നു മകന്റെ മറുപടി' സിന്ധു കണ്ണീരോടെ ഓര്‍ക്കുന്നു.

ജ്യേഷ്ഠന്‍ മരിച്ചതിന്റെ പക തീര്‍ക്കാനായിരുന്നെങ്കില്‍ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ? കൂട്ടുകാര്‍ വിളിച്ചാല്‍ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവന്‍. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോള്‍ തീര്‍ന്നെന്നു പറഞ്ഞു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാര്‍ വന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താല്‍ എങ്ങനെയാണെന്നു ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി.

അര്‍ജുന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വീടുവില്‍ക്കാന്‍ ആലോചിച്ചതാണ്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് മൂന്നു ദിവസമാണ് ബില്ലു തീര്‍ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ കാത്തിരുന്നത്. അന്ന് വീടു വില്‍ക്കാന്‍ ആലോചിച്ചെങ്കിലും നടന്നില്ല. പത്തു ലക്ഷം രൂപയിലേറെ കടത്തിലാണ് ഇപ്പോള്‍' സിന്ധു പറഞ്ഞു. അര്‍ജുനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അഞ്ചു പേരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത അടുത്ത വീട്ടിലെ കുട്ടിയാണ്. 'എന്റെ മകനെ കൊന്നതില്‍ അവനു പങ്കുണ്ടാകരുതേ എന്നാണ് പ്രാര്‍ഥന'യെന്ന് അര്‍ജുന്റെ പിതാവ് കുമ്പളം മാന്ദനാട്ട് വിദ്യന്‍ പറഞ്ഞു. ഏതാനും വീടുകള്‍ക്ക് അപ്പുറത്താണ് ഈ കുട്ടിയുടെ വീട്.

രാത്രി പത്തുമണി വരെയും അര്‍ജുന്റെ ഫോണില്‍ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാന്‍ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാന്‍ സാധിച്ചില്ല പിതാവ് സങ്കടപ്പെട്ടു.

അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തില്‍ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അര്‍ജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാര്‍ക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരില്‍ നിന്ന് ഇതറിഞ്ഞാണ് അര്‍ജുന്റെ സുഹൃത്തുക്കളില്‍ ചിലര്‍ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസില്‍ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കില്‍ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു.
മകന്റെ മൃതദേഹം കണ്ടെത്തി സംസ്‌കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. 'നിങ്ങളുടെ മകനെ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ എന്താ കണിയാരാണോ' എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (39 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (53 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends