ബാലകൃഷ്ണ പിള്ള എന്നോട് ഒന്നും പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നോട് പറഞ്ഞു എന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്ന കാര്യം ചിലര്‍ ഫോണ്‍ വിളിച്ചു പറയുന്‌പോഴാണ് താന്‍ അറിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാര്‍ കോഴ വിവാദം ഉണ്ടായ ശേഷം പിള്ളയുമായി സംസാരിച്ചിട്ടു പോലുമില്ല. ആകെ ഒരു തവണ കണ്ടത്, എന്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാനവേളയില്‍ പെരുന്നയില്‍ വച്ചാണ്. അന്ന് വേദിയിലിരിക്കുന്നത് കണ്ടു. എന്നാല്‍ സംസാരിച്ചില്ല. പിള്ള പറയുന്നത് കള്ളമാണോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
ആരു വിചാരിച്ചാലും ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാവില്ല. ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരാണിത്. എന്തെല്ലാം വിവാദങ്ങള്‍ വന്നു, എന്നി?ട്ടും ഉപതിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം ഈ സര്‍ക്കാര്‍ വിജയിച്ചില്ലേ. അത് ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ്. നിയമസഭയില്‍ ഭൂരിപക്ഷം കുറവാണെന്ന് കരുതി ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























