Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍; കോണ്‍ഗ്രസ് എം.എല്‍എമാര്‍ ചാടി രക്ഷപ്പെടുന്നു; മോദി താടിവച്ച ഇന്ദിര; നരേന്ദ്ര മോദി പയറ്റുന്നത് പണ്ട് ഇന്ദിരാ ഗാന്ധി പയറ്റിയ പയറ്റ്; ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കാലിടറുന്നു

13 JULY 2019 01:36 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അവിടെനിന്നാല്‍ അടുത്ത തെരെഞ്ഞടുപ്പിലും പരാജയപ്പെട്ടേക്കാം എന്ന ഭയം പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും തോന്നിത്തുടങ്ങി അതിനു വഴിവയ്ക്കാതിരിക്കാനാണ് നേതാക്കള്‍ ബിജെപിയിലേക്ക് ചാടുന്നത. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തെ തന്റേതായ ശൈലിയില്‍ വിലയിരുത്തുന്ന ആളായ അഡ്വ. ജയശങ്കര്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. മുങ്ങുന്ന കപ്പലില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍എമാര്‍ ചാടി രക്ഷപ്പെടുകയാണെന്നാണ് എ ജയശങ്കര്‍ പ്രതികരിച്ചിരിക്കുന്നത്. പണ്ട് ഇന്ദിരാ ഗാന്ധി പയറ്റിയ പയറ്റാണ് ഇപ്പോള്‍ നരേന്ദ്ര മോദി പയറ്റുന്നത്. താടിവെച്ച ഇന്ദിരയാണ് മോദിയെന്നും ജയശങ്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയുടെ സംഘടന സംവിധാനം മൊത്തത്തില്‍ തകര്‍ന്നു. ഗംഗ സമതലത്തില്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുകയാണ്. പ്രബലമായ സഖ്യ കക്ഷികള്‍ ഇല്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്. എന്ന് വിചാരിച്ച് നേതാക്കന്മാര്‍ വനവാസത്തിന് പോകുമോ. രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണ് എന്ന ധാരണയാണ് ജനങ്ങള്‍ക്കുള്ളത്.

കോണ്‍ഗ്രസ് ഇന്ത്യയില്‍ നിന്ന് ഇല്ലാതാവില്ല. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബദല്‍ ഉയര്‍ന്ന് വരും. അല്ലെങ്കില്‍ ഇന്ത്യ ഇന്ത്യയല്ലാതാവുന്ന അവസ്ഥ ഉണ്ടാവുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അതേസമയം ആദ്യം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ നിന്ന് 16 എംഎല്‍എ മാരാണ് രാജിവച്ചത്. പിന്നാലെ ഗോവയിലും കോണ്‍ഗ്രസിനു വന്‍പ്രതിസന്ധി സൃഷ്ടിച്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നാല്‍പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 15 എംഎല്‍എമാരില്‍ 10 പേരും ബിജെപിയിലേക്കു കൂറുമാറി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച് നിയമസഭാ സ്പീക്കര്‍ രാജേഷ് പട്നേക്കറിനു കത്തു നല്‍കി. മൂന്നില്‍ രണ്ടുപേര്‍ മറുകണ്ടം ചാടിയതോടെ ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ അംഗസംഖ്യ അഞ്ചിലൊതുങ്ങി. 17 അംഗങ്ങളുള്ള ബിജെപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (3) സ്വതന്ത്രര്‍ (3), എന്‍സിപി (1),എംജിപി (1) എന്നിവയുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. മനോഹര്‍ പരീക്കറുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായത്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ നോക്കുകുത്തിയാക്കി, മറ്റൊരു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലെത്തുന്ന രാഷ്ട്രീയക്കളിക്ക് ആദ്യം സാക്ഷ്യംവഹിച്ച സംസ്ഥാനമാണ് ഗോവ. 2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40ല്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 13 സീറ്റാണു ലഭിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ആലോചിക്കും മുന്‍പ് ബിജെപി അവകാശമുന്നയിക്കുകയും സഖ്യകക്ഷികളെ കണ്ടെത്തി അധികാരം നേടുകയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (10 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (26 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (51 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends