Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉറ്റ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ അര്‍ജുന്റെ മരണം തലയോടു തകര്‍ന്നെന്ന് പോലീസ്... തലയോട്ടിയില്‍ ഭാരമുള്ള വസ്തു കൊണ്ട് ഇടിച്ച പരിക്കുകള്‍, ശരീരം പൂര്‍ണമായി അഴുകിയതിനാല്‍ മറ്റു പരിക്കുകള്‍ കണ്ടെത്താനില്ലെന്നു സൂചന

13 JULY 2019 08:23 AM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ അര്‍ജുന്റെ മരണം തലയോടു തകര്‍ന്നെന്ന് പൊലീസ്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ട് പലപ്രാവശ്യം ഇടിച്ചതുപോലെയുള്ള ഗുരുതര പരുക്കുകള്‍ തലയോട്ടിയിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനമാണിത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂ. ശരീരം പൂര്‍ണമായി അഴുകിയതിനാല്‍ മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു സൂചന. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.
റിമാന്‍ഡില്‍ ആയ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അര്‍ജുന്റെ സുഹൃത്തുക്കളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ 17കാരനായ ഒരാളെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്നാം പ്രതിയായ നിബിന്റെ സഹോദരനെ കൊലപ്പെടുത്തിയതില്‍ അര്‍ജുന് പങ്കുണ്ടെന്ന് സംശയത്തിലാണ് കൊല നടത്തിയത്.
അര്‍ജുനെ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടു പോയി തിരുനെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു. എറണാകുളം നെട്ടൂര്‍ സ്വദേശിയായ അര്‍ജുനെ രണ്ടാം തിയതിയാണ് കൊലപ്പെടുത്തിയത്. പട്ടികയും കല്ലും ഉപയോഗിച്ച് മര്‍ദിച്ചാണ് അര്‍ജുനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ ശേഷം ഉയര്‍ന്നു വരാതിരിക്കാന്‍ മുകളില്‍ കല്ലുകളും വേലിയുടെ തൂണും വച്ച ശേഷം മടങ്ങുകയായിരുന്നു.
അര്‍ജുനെ കാണാതായതിന്റെ പിറ്റേന്ന് തന്നെ പിതാവ് വിദ്യന്‍ നിബിനെ അടക്കമുള്ള പ്രതികളെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ആദ്യം ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് അര്‍ജുന്റെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (38 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (48 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

Malayali Vartha Recommends