ഭക്തരോട് കളിക്കരുത്... ശബരിമലയില്‍ കാണിക്കയിടരുതെന്ന ആഹ്വാനം ഭക്തര്‍ ഏറ്റെടുത്തതോടെ ഖജനാവ് ശൂന്യം; സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി സഹായവും എത്തിയില്ല; ശമ്പളത്തിനും പെന്‍ഷനുമായി നെട്ടോട്ടമോടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഭക്തരുടെ പണം ഉപയോഗിച്ച് ഭക്തര്‍ക്കെതിരായ നിലപാടെടുക്കുന്ന ദേവസ്വം ബോര്‍ഡിനും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ കാണിക്കയിടരുതെന്ന ഭക്തരുടെ ആഹ്വാനം വന്നത്. അത് ഫലം കാണുകയും ചെയ്തു. കോടിക്കണക്കിന് വരുമാനം കിട്ടിക്കൊണ്ടിരുന്ന ശബരമലയില്‍ കഴിഞ്ഞ സീസണില്‍ വലിയ ഇടിവാണ് ഉണ്ടായത്.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്ന കാര്യത്തില്‍ പ്രതിസന്ധി വന്നേക്കുമെന്നാണ് സൂചന. കാണിക്ക ബഹിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാല്‍ നടവരവ് കുറഞ്ഞ ബോര്‍ഡിനെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയുടെ സഹായം ഇതേവരെ കിട്ടിയിട്ടില്ല.
ബജറ്റിലാണ് ഈ സഹായം ധനമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനായി ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതിവിവരം സമര്‍പ്പിക്കാന്‍ വൈകിയതാണ് വിനയായത്. ഈ മാസമാണ് ധനസ്ഥിതിവിവരം സമര്‍പ്പിച്ചത്. ഇത് ധനകാര്യവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ശബരിമല നടവരവ് ചെറിയ കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയാണ് ബോര്‍ഡ് തീര്‍ഥാടനകാലം കഴിഞ്ഞുള്ള മാസങ്ങളിലെ ചെലവ് നടത്തുന്നത്. 201819 തീര്‍ഥാടനകാലത്ത് നടവരവ് കാര്യമായി ഇടിഞ്ഞതോടെ നിക്ഷേപവും കുറഞ്ഞു. 201718 തീര്‍ഥാടനകാലത്തിന് ശേഷം 194 കോടിയായിരുന്നു നിക്ഷേപം. എന്നാല്‍ 201819 തീര്‍ഥാടനകാലത്തിന് ശേഷം നിക്ഷേപം 116 കോടി മാത്രമായിരുന്നു. പിന്നീട് 20 കോടി രൂപകൂടി ഇതിലേക്ക് അടച്ചു.
പുതിയ സാമ്പത്തികവര്‍ഷം ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് ലേലം നടത്തുന്നതിന് തടസ്സം വന്നത് തിരിച്ചടിയായി. വഴിപാട് സാധനങ്ങള്‍ ലേലം വിളിച്ച് എടുക്കുന്നതിന് പകരം ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ ലേലം മുടങ്ങി. ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പക്ഷേ, ഏപ്രിലില്‍ ലേലം നടന്നില്ല. ഇതോടെ വലിയ വരുമാനമാര്‍ഗമാണ് അടഞ്ഞത്.
ശരാശരി 35 കോടിയാണ് ഒരു മാസം ശമ്പളത്തിനും പെന്‍ഷനും വേണ്ടത്. ഓണക്കാലത്ത് ഉത്സവകാല ആനുകൂല്യങ്ങളും നല്‍കേണ്ടതിനാല്‍ ചെലവ് കൂടും. 5000 ജീവനക്കാരും 10,000 പെന്‍ഷന്‍കാരുമാണുള്ളത്. സ്ഥിരനിക്ഷേപത്തില്‍നിന്ന് ശരാശരി 20 കോടി വീതം ഇപ്പോള്‍ പിന്‍വലിക്കുന്നു. ബോര്‍ഡിന്റെ ജോലികള്‍ ചെയ്ത കരാറുകാര്‍ക്ക് 100 കോടിയോളം രൂപ കൊടുക്കാനുണ്ട്. ക്ഷേത്രത്തിലെ നിത്യചെലവുകള്‍ക്കുള്ള തുകയും കണ്ടെത്തണം.
പ്രതിസന്ധിയെ തുടര്‍ന്ന് അക്കൗണ്ട്‌സ് ഓഫീസര്‍ സാമ്പത്തിക അച്ചടക്കം ശുപാര്‍ശ ചെയ്തിരുന്നു. പുതിയ പണികള്‍ക്ക് അനുമതി നല്‍കാതിരിക്കുക, ഉദ്യോഗസ്ഥര്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നത് വിലക്കുക, പുതിയ തസ്തിക ഒഴിവാക്കുക എന്നിവയാണവ.
അതേസമയം ബോര്‍ഡിനുള്ള സര്‍ക്കാര്‍ സഹായം ഉടന്‍ കിട്ടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരുതല്‍ധനം കരുതലോടെ ചെലവിട്ടാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























