കനകം മൂലവും കാമിനി മൂലവുമല്ല... വര്‍ഷങ്ങളായി പൊന്നുപോലെ സൂക്ഷിച്ച എസ്.എഫ്.ഐ.യുടെ ചെങ്കോട്ട തകരുന്നു; വിദ്യാര്‍ത്ഥികളെ ഭീഷണപ്പെടുത്തി സമരത്തില്‍ പങ്കെടുപ്പിക്കാമെന്നുള്ള മോഹം ഇനി വ്യാമോഹം മാത്രം; നെഞ്ചില്‍ തന്നെ കുത്തിയത് കൊല്ലണമെന്നുറപ്പിച്ച്

സംസ്ഥാനത്തെ എസ്.എഫ്.ഐ.യുടെ അഭിമാനമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. കെ.എസ്.യു. കാരനേയോ എ.ബി.ബി.പി. കാരനേയോ വാഴിക്കാന്‍ അവര്‍ സമ്മതിക്കില്ല. എം.ജി. കോളേജില്‍ നിന്നും വന്ന എബിബിപിക്കാര്‍ പല തവണ യൂണിവേഴ്‌സിറ്റി പിടിച്ചടുക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ ലോക്കല്‍ സിപിഎമ്മിന്റെ സപ്പോര്‍ട്ടോടെ വലിയ പ്രശ്‌നങ്ങളുണ്ടാക്കി അവരെ തുരത്തി വിട്ടു. കോളേജില്‍ അഡ്മിഷനെടുത്താല്‍ എസ്എഫ്‌ഐക്കാര്‍ വിളിക്കുന്ന എല്ലാ പരിപാടികളിലും പോകണം. അല്ലെങ്കില്‍ വീട്ടില്‍ വിളിച്ച് ഭീഷണിയാണ്. പലരും പേടിച്ചാണ് ഇവരോടൊപ്പം പോകുന്നത്. എന്നാല്‍ ആ ഒരു പേടി വലിയ ധൈര്യമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇനി ഇവിടെ വേവില്ല എസ്എഫ്‌ഐയുടെ പരിപ്പ്.
എസ്.എഫ്.ഐ. നേതാവ് അഖിലിനെ വകവരുത്താന്‍ കുത്തിയതു യൂണിവേഴ്‌സിറ്റി കോളജ് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് അടങ്ങുന്ന എട്ടംഗസംഘമാണെന്ന് സൂചന. കോളജ് യൂണിയന്‍ അംഗങ്ങള്‍ പറയുന്ന പല കാര്യങ്ങളും അഖിലിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികള്‍ കേള്‍ക്കാത്തതിന്റെ പകയാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വധശ്രമത്തിനു കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി 10.28നാണ് പോലീസ് കേസെടുത്തത്. വധശ്രമം, മാരകായുധവുമായി സംഘംചേരല്‍, പൊതുസമാധാന നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറി നസീം രണ്ടാം പ്രതിയാണ്. നസീമാണ് കുറ്റകൃത്യങ്ങളില്‍ മുന്‍െകെയെടുത്തതെന്നു വാര്‍ത്ത വന്നെങ്കിലും എഫ്.ഐ.ആറില്‍ രണ്ടാം പ്രതിയാണ് നസീം. അെദ്വെതാണ് മൂന്നാം പ്രതി.
കോളജ് വിദ്യാര്‍ഥി ഉമര്‍ഖാന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അക്രമികളുടെ കൂട്ടത്തില്‍ മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥികളാണ് ശിവരഞ്ജിത്തിനൊപ്പം ഉണ്ടായിരുന്നത്. എഫ്.ഐ.ആറിന്റെ ഉള്ളടക്കം ഇങ്ങനെ: കോളജിലെ യൂണിറ്റ് അംഗങ്ങള്‍ പറയുന്ന പല കാര്യങ്ങളും അഖിലിനും മറ്റു വിദ്യാര്‍ഥികള്‍ക്കും സ്വീകാര്യമല്ലായിരുന്നു. അഖിലിനെ യൂണിറ്റ് മുറിയില്‍ വിളിച്ചുവരുത്തി ചീത്തിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരസ്യമായി പ്രതികരിക്കാനെത്തിയപ്പോള്‍ അഖിലിന്റെ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഏഴു പ്രതികള്‍ സംഘംചേരുകയായിരുന്നു. അഖിലിനെ വളഞ്ഞുവച്ച് ആക്രമിച്ചു.
രാവിലെ 11 നാണ് സംഭവം. ചീത്ത വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. നസീമിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലേയും സംസ്‌കൃത കോളജിലേയും മുപ്പതോളം മുന്‍ വിദ്യാര്‍ഥികള്‍ അഖിലിനെ തടഞ്ഞുവച്ചു. സംഘത്തിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന നസീമിന്റെ െകെയില്‍ ഊരിപ്പിടിച്ച കത്തിയുണ്ടായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെല്ലാം ചിതറിയോടി. ഇതിനിടെ അഖിലിനെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നു. കുത്തുകൊണ്ട് അഖില്‍ പുറകിലോട്ട് മറിഞ്ഞു.
"
https://www.facebook.com/Malayalivartha

























